വന്യജീവി സംഘര്‍ഷം ക്രമസമാധാന പ്രശ്നമാകുമ്പോള്‍ എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു

0

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്യജീവി സംഘര്‍ഷം ക്രമസമാധാന പ്രശ്നമാകുമ്പോള്‍ എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. ബത്തേരി സിഎസ്ഐ പാരിഷ്ഹാളില്‍ സെമിനാര്‍ വന്യജീവി ഗവേഷകന്‍ ഡോ. പി എസ് ഈസ ഉദ്ഘാടനം ചെയ്തു.മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിനും ഇത് മറ്റു ക്രമസമാധാന പ്രശ്നങ്ങളായി മാറാതിരിക്കുന്നതിനും ആവശ്യമായ മുന്‍കരുതലുകള്‍ എങ്ങനെ സ്വീകരിക്കാം എന്നതിനെ ആസ്പദമാക്കിയാണ് മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ശില്പശാല സംഘടിപ്പിച്ചത്.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ വി ഉത്തമന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ സുരേഷ് താളൂര്‍, അമല്‍ ജോയി, അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം എ സന്തോഷ്, ജില്ലാ സെക്രട്ടറി പി സി സജീവ്, പൗലോസ് കൂട്ടമ്പുഴ, പി ജി സതീഷ്‌കുമാര്‍, സണ്ണി ജോസഫ്, കെ എം ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!