പെരുവകയില്‍ സ്വകാര്യ തോട്ടത്തില്‍ തീപിടുത്തം ഏക്കര്‍ കണക്കിന് തോട്ടം കത്തിനശിച്ചു

0

മാനന്തവാടി രൂപതയുടെ ഉടസ്ഥതയിലുള്ളതും പ്രദേശത്തെ ഒരു സ്വകാര്യ തോട്ടത്തിലുമാണ് ഇന്ന് ഉച്ചയ്ക്ക് 12.30 തോടെയാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ന് തുടങ്ങിയ തീ മൂന്ന് മണിയോടെയാണ് തീ അണക്കാന്‍ ആയത്.നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി, വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, മാനന്തവാടി തഹസില്‍ദാര്‍ എന്‍.ജെ.അഗസ്റ്റിന്‍, തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഫയര്‍ സര്‍വ്വീസ് ജീവനക്കാരായ പി.സി.ജയിംസ്, പി.കെ.അനീഷ്, പി.സന്ദീപ്, സി.എ.ജയന്‍, വി.എഫ് ഷിബു, ഇ.കെ. വിജയാനന്ദന്‍, ബാബുമോന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ എടുത്താണ് തീ പൂര്‍ണ്ണമായും അണച്ചത്.ഉച്ച സമയമായതിനാലും കുന്നില്‍ പ്രദേശമായതിനാലും തീ അണക്കാന്‍ ഫയര്‍ സര്‍വ്വീസിന് നന്നേ പാടുപെടേണ്ടി വന്നു.

Leave A Reply

Your email address will not be published.

error: Content is protected !!