വയനാട് സ്വദേശിയെ ആദരിച്ച് ഷാര്‍ജ പോലീസ്
പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട അന്താരാഷ്ട്ര കുറ്റവാളിയെ സാഹസികമായി കീഴ്പെടുത്തി ഷാര്‍ജ പോലീസിന് കൈമാറിയ വെള്ളമുണ്ട സ്വദേശിയായ സിറാജിനെ ഷാര്‍ജ പോലീസ് ആദരിച്ചു.പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടന്ന ചടങ്ങില്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ മൊമന്റോയും ക്യാഷ് അവാര്‍ഡും നല്കി.ഒമാനില്‍ ട്രക്ക് ഡ്രൈവറായ സിറാജ് യുഎഇ-ഒമാന്‍ അതിര്‍ത്തിയില്‍ വെച്ച് പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച അന്താരാഷ്ട്ര കുറ്റവാളിയെയാണ് അതിസാഹസികമായി കീഴ്പ്പപ്പെടുത്തി പോലീസിനെ ഏല്‍പ്പിച്ചത്.