എന്‍.എസ്.എസ് നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പ് മാര്‍ച്ച് 4 മുതല്‍.

0

നാഷണല്‍ സര്‍വ്വീസ് സ്‌കീം നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പ് മാര്‍ച്ച് 4 മുതല്‍ 10 വരെ മാനന്തവാടി മേരി മാതാ കോളേജില്‍ നടക്കും.ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോളേജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.210 പേര്‍ ഏഴ് ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കും.ക്യാമ്പിന്റെ ഉദ്ഘാടനം 5ന് രാവിലെ 11 മണിക്ക് ഒ.ആര്‍. കേളു എംഎല്‍എ നിര്‍വ്വഹിക്കും.
കേന്ദ്ര യുവജന മന്ത്രാലയം കേരള റീജിയന്‍ ഡയറക്ട്രേറ്റിന് ഈ വര്‍ഷം അനുവദിച്ച ക്യാമ്പാണ് മാനന്തവാടി മേരി മാതാ കോളേജില്‍ വെച്ച് നടക്കുന്നത്. ഹൈദ്രബാദ്, മഹാരാഷ്ട്ര, ഗോവ, പാറ്റ്‌ന, ചെന്നെ, ഒറീസ, കര്‍ണാടക, വെസ്റ്റ് ബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍.എസ്.എസ് വളണ്ടിയര്‍മാരും പ്രോഗ്രാം ഓഫീസര്‍മാരും സംസ്ഥാനത്തിന്റെ വിവിധ എന്‍.എസ്.എസ് ഡയറക്ട്രേറ്റുകളില്‍ നിന്നുളള വൊളണ്ടിയര്‍മാരും പ്രോഗ്രാം ഓഫീസര്‍മാരുമടക്കം 210 പേര്‍ ഏഴ് ദിവസമായി നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. ക്യാമ്പിന്റെ ഉദ്ഘാടനം 5ന് രാവിലെ 11 മണിക്ക് ഒ.ആര്‍. കേളു എം.എല്‍ എ നിര്‍വ്വഹിക്കും.കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ: ഗോപിനാഥ് രവീന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. 6-ാം തീയ്യതി വൈകീട്ട് 3 മണിക്ക് മാനന്തവാടി നഗരത്തില്‍ വിളംബര റാലിയും നടക്കും. ഏഴ് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ മന്ത്രിമാര്‍, എം.എല്‍.എമാര്‍, മറ്റ് സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേറ്റ് മാനേജര്‍ സിബിച്ചന്‍ ചേലക്കാപിള്ളില്‍,പ്രിന്‍സിപ്പാള്‍ ഡോ. മരിയ മാര്‍ട്ടിന്‍ ജോസഫ്,ക്യാമ്പ് കോ – ഓര്‍ഡിനേറ്റര്‍ ഡോ.പി.പി.ഷാജു, പി.ആര്‍.ഒ. റെജി ഫ്രാന്‍സീസ്, എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.സനു വി.എഫ്, ജിഷ ടി. ഇ, യൂണിയന്‍ ചെയര്‍മാന്‍ സുജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!