പ്ലസ് വണ്‍ പ്രവേശനം; ഇന്നുകൂടി അപേക്ഷിക്കാം

0

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അഞ്ചുമണിക്ക് അവസാനിക്കും. സിബിഎസ്ഇ 10ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഹൈക്കോടതി ഉത്തരവിനേത്തുടര്‍ന്നു നീട്ടി നല്‍കിയിരുന്നു.

സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കായി സമയപരിധി നീട്ടില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ മലപ്പുറം സ്വദേശികളായ രണ്ടു സിബിഎസ്ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണെന്നും ഇനി സമയം നീട്ടി നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. തുടര്‍പഠനം നടത്താന്‍ സാധിക്കില്ലെന്ന് കാണിച്ചാണ് വിദ്യാര്‍ഥികള്‍ ഹൈകോടതിയെ സമീപിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!