അമ്പത്തി അഞ്ചാം വയസിലും മെഡല്‍ നേട്ടവുമായി ദീപാ സുന്ദരി.
അമ്പത്തി അഞ്ചാം വയസിലും മെഡല്‍ നേട്ടവുമായി ദീപാ സുന്ദരി.ചത്തീസ്ഗഡില്‍ നടന്ന നാലാമത് നാഷണല്‍ മാസ്റ്റേഴ്‌സ് അത്ലറ്റിക് അസോസിയേഷന്‍ മീറ്റില്‍ രണ്ട് സ്വര്‍ണ്ണം ഉള്‍പ്പെടെ നാല് മെഡലുകളാണ് മാനന്തവാടി കണിയാരം കുറ്റിമൂല സ്വദേശി ദീപാ സുന്ദരി കരസ്ഥമാക്കിയത്.
ചത്തിസ്ഗണ്ഡ് കുരുക്ഷേത്ര ദ്രോണാചാര്യ സ്റ്റേഡിയത്തില്‍ ഫെബ്രുവരി 16 മുതല്‍ 19 വരെ നടത്തിയ 55-60 വയസ് കാറ്റഗറി ഇനത്തില്‍ ദീപാ സുന്ദരി ചെളുപ്രയാണ് കേരളത്തെ പ്രതിനിധികരിച്ച് മെഡലുകളുമായി നേട്ടം കൈവരിച്ചത്.5000 മീറ്റര്‍ നടത്തം, 4ണ്മ100 റിലെ എന്നി ഇനങ്ങള്‍ക്ക് സ്വര്‍ണ്ണവും,400 മീറ്റര്‍ ഓട്ടത്തിന് വെള്ളിയും, 800 മീറ്റര്‍ ഓടത്തിന് വെങ്കലം മെഡലുമാണ് ദീപാ സുന്ദരി എന്ന അവിവാഹിതയായ 55 കാരി സ്വന്തമാക്കിയത്.
49 പേരടങ്ങുന്ന കേരളടീമിലാണ് ദീപ മത്സരിച്ചത്.രാജന്‍ ജോസഫ് തൃശൂര്‍ ആണ് ഇവരുടെ പരിശീലകന്‍. വയനാട്ടില്‍ നിന്ന് 4 വനിതകളും 6 പുരുഷന്‍മരുമണ് പങ്കെടുതത്ത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന് മൂന്നാമത് നാഷണല്‍ മാസ്റ്റേഴ്‌സ് അത്ലറ്റിക് തിരുവനന്തപുരം വച്ച് നടന്നതില്‍ ദീപാ സുന്ദരി 800 മീറ്റര്‍ ഓട്ടത്തിന് ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കിയിരുന്നു. ഇത് മൂന്നാം തവണയാണ് ദീപ സുന്ദരി മെഡല്‍ നേട്ടങ്ങള്‍ കൈവരിക്കുന്നത്.പ്രായത്തിന്റെ ആലസ്യത്തിലും മനസിനും ശരീരത്തിനും ഉണര്‍വേകി വരും വര്‍ഷങ്ങളിലും മെഡല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ തന്നെയാണ് ദീപാ സുന്ദരിയുടെ ഇനിയുള്ള തീരുമാനവും.