സാന്ത്വന പരിചരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

0

ശ്രേയസ് പുല്‍പ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തില്‍ സാന്ത്വന പരിചരണ യൂണിറ്റ് ഉദ്ഘാടനവും മിത്രം പദ്ധതി ധനസഹായ വിതരണവും, ക്യാന്‍സര്‍ ബോധവത്ക്കരണ ക്ലാസും നടത്തി. നിര്‍ധനരായരോഗികളെ സഹായിക്കുന്നതിന് ആരംഭിച്ച മിത്രം ധനസഹായ പദ്ധതി ഉദ്ഘാടനവും വിതരണവും പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു നിര്‍വഹിച്ചു.കിടപ്പ് രോഗികള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനായി ആരംഭിച്ച സാന്ത്വന പരിചരണ യൂണിറ്റിന്റെ ഉദ്ഘാടനം പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ മനോജ് സിആര്‍ നിര്‍വഹിച്ചു.

ശ്രേയസ് പുല്‍പ്പള്ളി യുണിറ്റ് ഡയറക്ടര്‍ ഫാ: വര്‍ഗീസ് കൊല്ലമാവുടിയില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഉഷ ടീച്ചര്‍,ജോഷി ചാരുവേലില്‍, ശ്രേയസ് മേഖല കോര്‍ഡിനേറ്റര്‍ കെ.ഒ ഷാന്‍സണ്‍, സെന്റ് ജോര്‍ജ് ടി ടി ഐ വൈസ് പ്രിന്‍സിപ്പല്‍ നസിയ, വത്സ ചാക്കോ എന്നിവര്‍ സംസാരിച്ചു..പുല്‍പ്പള്ളി ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഹെല്‍ത്ത് നേഴ്‌സ് സൂപ്രവൈസര്‍ സിസ്റ്റര്‍ ടൈനി ജോണ്‍ ക്യാന്‍സര്‍ ബോധവത്കരണ ക്ലാസെടുത്തു. യൂണിറ്റ് പ്രവര്‍ത്തകരായ ജിനി ഷജില്‍, സിന്ധു ബേബി എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!