ഇനി കേരളത്തിലെവിടെയും സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍
കേരള വിഷന്റെ കെവി ഫൈ എന്ന പേരിലാണ് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുക. മോഡവും ഇന്‍സ്റ്റാളേഷനും തികച്ചും സൗജന്യമായി നല്‍കുന്ന പദ്ധതിയാണിത്.കേരളത്തില്‍ ഇന്റര്‍നെറ്റ് വിതരണ ശൃംഖലയില്‍ 7 ലക്ഷത്തിനു മുകളില്‍ ഉപഭോക്താക്കളും, 30 ലക്ഷം ഡിജിറ്റല്‍ കണക്ഷനുമായി മുന്നിട്ടു നില്‍ക്കുന്ന കേരള വിഷന്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ പത്തുലക്ഷമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളമെന്നും സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ സ്‌കീം പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 30ന് മുന്‍പ് കണക്ഷന്‍ എടുക്കുന്ന ആളുകള്‍ക്കായിരിക്കും സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുക
കഴിഞ്ഞദിവസം സമാപിച്ച കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷനിലാണ് പ്രഖ്യാപനമുണ്ടായത്. കേരള വിഷന്റെ കെവി ഫൈ പ്ലാനുകളിലൂടെ കേരളത്തില്‍ എവിടെയും ഇനി ഇന്റര്‍നെറ്റ് സൗജന്യമായി ലഭിക്കും. 30 മുതല്‍ 200 MBsp സ്പീഡിലാണ് കണക്ഷന്‍ നല്‍കുക.കണക്ഷന്റെ കൂടെ വോയിസ് കോളും ലഭിക്കും. കേരള വിഷന്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന സ്‌കീം പ്രഖ്യാപിച്ചതോടെ നഗര ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെ മുഴുവന്‍ വീടുകളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലകളിലൂടെ ഇനി ഇന്റര്‍നെറ്റ് കണക്ഷന്‍ സൗജന്യമായി ലഭിക്കും. ജില്ലയില്‍ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ പ്ലാന്‍ വയനാട് വിഷന്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.നൂറുകണക്കിന് ഇന്റര്‍നെറ്റ് കണക്ഷനുകളാണ് ജില്ലയില്‍ നല്‍കിയത്. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന് കീഴില്‍ വരുന്ന 5000ത്തിനു മുകളില്‍ ഓപ്പറേറ്റര്‍മാരും, കാല്‍ ലക്ഷത്തോളം ടെക്‌നീഷ്യന്മാരും,അടങ്ങിയ വിപുലമായ ടെക്‌നിക്കല്‍ ടീമും, അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിതരണ ശൃംഖലയുമാണ് കേരള വിഷനുള്ളത്.ഏപ്രില്‍ 30ന് മുന്‍പ് കണക്ഷന്‍ എടുക്കുന്ന ആളുകള്‍ക്കായിരിക്കും സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുക..