സ്വകാര്യ ബസ്സുകള്‍ ഏപ്രില്‍ഒന്നുമുതല്‍ നിര്‍ത്തിയിടുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍. സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ബസ്സുകള്‍ നിറുത്തിയിടാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി നാളെ കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന വിദ്യാര്‍ഥി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുക, പെര്‍മിറ്റുകള്‍ ദൂരപരിധി നേക്കാതെ പുതുക്കിനല്‍കുക, കെ എസ് ആര്‍ ടിസിയെയും സ്വകാര്യബസ്സുകളെയും ഒരു പോലെ സംരക്ഷിക്കാന്‍ ഗതാഗതനയം രൂപീകരിക്കുക, ഡീസലിന് ഏര്‍പ്പെടുത്തിയ അതികസെസ് പിന്‍വലിക്കുക എന്നിവ ഇതുവരെ നടപ്പാക്കാത്ത സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് ഉടമകള്‍ നീങ്ങുന്നത്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ കലക്ട്രേറ്റിലേക്ക് ബസ്സ് ഉടമകളും കുടുംബാംഗങ്ങളും മാര്‍ച്ചും ധര്‍ണ്ണയും നടത്തും.ഇതിലും നടപടിയില്ലെങ്കില്‍ മാര്‍ച്ച് മുപ്പതിന് എല്ലാ ബസ്സുകളും ജിഫോം നല്‍കുകയും ഏപ്രില്‍ ഒന്നുമുതല്‍ നിറുത്തിയിടാനുമാണ് തീരുമാനം. ഇനിയും നഷ്ടംസഹിച്ച് ഇനിയും മുന്നോട്ട് പോകാനാവില്ലെന്നാണ് അസോസിയേഷന്‍ പറയുന്നത്.