ഹാത്ത് ജോഡോ പ്രചരണ പരിപാടി മാര്‍ച്ച് 5ന്
കേന്ദ്ര സര്‍ക്കാരിന്റെ ഭരണപരാജയത്തിനെതിരെ കോണ്‍ഗ്രസിന്റെ ഹാത്ത് സേ ഹാത്ത് ജോഡോ പ്രചരണ പരിപാടിയ്ക്ക് മാര്‍ച്ച് 5ന് തുടക്കമാകും. മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ കീഴിലാണ് പരിപാടി. നാളെ വൈകുന്നേരം പഞ്ചായത്ത് തലങ്ങളില്‍ സായഹ്ന ധര്‍ണ്ണ ധര്‍ണ്ണ നടത്താന്‍ മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു.കെ.പി.സി.സി.ജനറല്‍ സെക്രട്ടറി അഡ്വ.എന്‍.കെ.വര്‍ഗ്ഗീസ് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.ബി.ബിജു അധ്യക്ഷനായിരുന്നു.
അഡ്വ.എം.വേണുഗോപാല്‍,എക്കണ്ടി മൊയ്തൂട്ടി, സില്‍വി തോമസ്, എ.എം.നിശാന്ത്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍, മണ്ഡലം പ്രസിഡണ്ടുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.