വാര്യാട് വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

0

മുട്ടില്‍ വാര്യാട് ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി.ബസ് ഓട്ടോയിലും സ്‌കൂട്ടിയിലും രണ്ട് കാറിലും ഇടിച്ച് അപകടത്തില്‍പ്പെട്ടു.
ഓട്ടോ ഡ്രൈവര്‍ എടപ്പെട്ടി വാക്കല്‍ വളപ്പില്‍ ഷെരീഫ് (50),എടപ്പെട്ടി കോളനിയിലെ എടപ്പെട്ടി ചുള്ളിമൂല കോളനിയിലെ ചാമന്റെ ഭാര്യ അമ്മിണി (55) എന്നിവരാണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ പുള്ളി മൂല കോളനിയിലെ ശാരദ ( 55) യെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.അപകടത്തില്‍ പരിക്കേറ്റ 2 പേരെ കൈനാട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബൈക്ക് യാത്രക്കാരായ മീനങ്ങാടി മൂടക്കൊല്ലി സ്വദേശി ശ്രീജിത്ത് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കിറ്റ് വാങ്ങാന്‍ തെനേരിയിലേക്ക് രണ്ട് സ്ത്രീകളെയും കൊണ്ടുപോയ ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്.

Leave A Reply

Your email address will not be published.

error: Content is protected !!