അപകടത്തില്‍ മരിച്ച സാബുവിന്റെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും

0

കഴിഞ്ഞ ദിവസം വേലിയമ്പം ഭൂദാനത്തുണ്ടായ വാഹന അപകടത്തില്‍ മരിച്ച കുന്നപ്പള്ളി സാബുവിന്റെ സംസ്‌ക്കാരം 3 മണിക്ക് പുല്‍പ്പള്ളി സെന്റ് ജോര്‍ജ് സിംഹാസന കത്തീഡ്രലില്‍ പള്ളി സെമിത്തേരിയില്‍. ഇന്ന് ഉച്ചയ്ക്ക് 12.30ക്ക് വേലിയമ്പം ദേവിവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് ജീപ്പിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം.പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും വേലിയമ്പം ദേവിവിലാസം വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജീവനക്കാരനുമാണ്. ഭാര്യ:അമ്പിളി . (അധ്യാപിക. വേലിയമ്പം ഡി.വി.എച്ച്.എസ്.എസ്). മക്കള്‍:അനോണ്‍ സാബു , ബേസില്‍ സാബു.

Leave A Reply

Your email address will not be published.

error: Content is protected !!