ചുരത്തില്‍ വാഹനാപകടം യുവതി മരിച്ചു

0

ചുരത്തില്‍ വാഹനാപകടം യുവതി മരിച്ചു വയനാട് ചുരത്തില്‍ ഒന്‍പതാം വളവിന് മുകളില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൈവരിയിലിടിച്ച് യുവതി മരിച്ചു .പടിഞ്ഞാറത്തറ പേരാല്‍ സ്വദേശി ചാലില്‍ ഹസീന (35) ആണ് മരണപ്പെട്ടത് .വയനാട്ടില്‍ നിന്നും പൂനൂരിലേക്ക് പോവുന്ന പത്തോളം ആളുകളുള്ള കുടുംബം സഞ്ചരിച്ച ജീപ്പ് ബ്രൈക്ക് നഷ്ടപ്പെട്ടതിനാല്‍ നിയന്ത്രണം വിട്ട് വ്യൂ പോയിന്റിനടുത്തുള്ള കൈവരിയില്‍ ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തില്‍ ജീപ്പിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട് . മറ്റു രണ്ടു പേര്‍ക്കും കൂടി പരിക്കുകളുണ്ട്. മരണപ്പെട്ട. മരണപ്പെട്ട ഹസീന അയ്യൂബിന്റെ ഭാര്യയാണ് മക്കള്‍ ഹഫ്‌സീന, അന്‍ഷാദ്, അഫിദ.

Leave A Reply

Your email address will not be published.

error: Content is protected !!