വായ്പാ ക്രമക്കേടില്‍ ഇഡി അന്വേഷണം

0

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ ക്രമക്കേടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. മുന്‍ ഭരണസമിതിയുടെ കാലത്തെ സാമ്പത്തിക ഇടപാടുകള്‍ സംന്ധിച്ച വിവരങ്ങള്‍ ഇഡി ആവശ്യപ്പെട്ടു. കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് അന്വേഷണം.8.34 കോടിയുടെ തട്ടിപ്പാണ് ബാങ്കില്‍ നടന്നത്.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നല്‍കിയ വായ്പകളുടെയും നിക്ഷേപത്തിന്റെയും വിവരങ്ങല്‍ തേടി ഇഡി യുടെ കോഴിക്കോട് ഓഫിസില്‍ നിന്ന് ബാങ്ക് സെക്രട്ടറിക്ക് കത്തയച്ചു. 2015-2017 വരെയുള്ള ഇടപാടുകളാണ് അന്വേഷിക്കുന്നത് അന്നത്തെ ബാങ്ക് പ്രസിഡന്റായിരുന്നു കെപിസിസി ജനറല്‍ സെക്രട്ടറി കെകെ എബ്രാഹാമും ഇന്റേണല്‍ ഓഡിറ്റര്‍ പിയു തോമസും അന്വേഷണപരിധിയില്‍ വരും. 8.34 കോടിയുടെ വായ്പാ തട്ടിപാണ് ബാങ്കില്‍ കണ്ടെത്തിയത് ഇതേതുടര്‍ന്ന് 2018 ല്‍ ഭരണ സമിതി പിരിച്ചുവിട്ടു. ഇ.ഡി അന്വേഷണത്തിലൂടെ സത്യം പുറത്ത് വരുമെന്നാണ് വിശ്വാസമെന്ന് കെ.കെ അബ്രഹാം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!