ടെന്റ് ഉള്‍പ്പെടെയുള്ള ഔട്ട് ഡോര്‍ സ്‌റ്റേകള്‍ക്ക് മാര്‍ഗ്ഗരേഖ പുറത്തിറക്കും: മന്ത്രി കടകംപള്ളി

0

കാട്ടാനയുടെ ആക്രമണത്തില്‍ മേപ്പാടി എളമ്പലേരിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ വിനോദസഞ്ചാരിയായ കണ്ണൂര്‍ സ്വദേശിനി കൊല്ലപ്പെട്ട സംഭവം തികച്ചും ദൗര്‍ഭാഗ്യകരമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ടെന്റ് ഉള്‍പ്പെടെയുള്ള ഔട്ട് ഡോര്‍ സ്‌റ്റേകള്‍ക്കും മാര്‍ഗ്ഗരേഖ ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രാഥമിക പരിശോധനയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ലാ യെന്നാണ് മനസിലാക്കുന്നത്. റെയിന്‍ ഫോറസ്റ്റ് എന്ന സ്ഥാപനത്തിന് മേപ്പാടി പഞ്ചായത്തിന്റെ ലൈസന്‍സും ഉണ്ടായിരുന്നില്ല. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയ സ്ഥാപനത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!