ഇന്ന് ലോകം മുഴുവനുമുള്ള ഹൈന്ദവ വിശ്വാസികള്‍ മഹാശിവരാത്രി ആഘോഷിക്കും. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഇത്. ശിവഭക്തര്‍ക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്.കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങള്‍. ശിവലിംഗങ്ങളെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്. വടക്കേ ഇന്ത്യയിലും നേപ്പാളിലും വിശ്വാസികള്‍ ഈ ദിനത്തില്‍ ഭാങ്ക് ചേര്‍ത്ത് നിര്‍മ്മിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കുന്നു.ശിവന്റെ ഇഷ്ടപാനീയമാണ് അത് എന്നാണ് അവരുടെ വിശ്വാസം. കേരളത്തില്‍ ആലുവ ശിവക്ഷേത്രം, മാന്നാര്‍ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്‌മ ക്ഷേത്രം, തൃശ്ശൂര്‍ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു.ശിവരാത്രി നാളില്‍ അതിരാവിലെ ഉണര്‍ന്ന് ശരീരശുദ്ധി വരുത്തി ‘ഓം നമശിവായ’ ജപിച്ചു ഭസ്മധാരണം നടത്തിയ ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തുക. ശേഷം വിധിവിദാനത്തിലുള്ള പൂജകള്‍ ക്ഷേത്രത്തില്‍ നടത്തുക. പൂര്‍ണ്ണ ഉപവാസമാണ് ശിവരാത്രി ദിനത്തില്‍ അനുഷ്ഠിക്കേണ്ടത്. ഇനി അതിന് സാധിക്കുന്നില്ലെങ്കില്‍ ക്ഷേത്രത്തില്‍ നിന്നുള്ള നിവേദ്യമോ കരിക്കിന്‍ വെള്ളമോ പഴമോ കഴിക്കുക. മഹാദേവന് പ്രീതികരമായ ദാനം ചെയ്യുന്നത് വളരെ ഉത്തമമാണ്.ആഗ്രഹിച്ച കാര്യങ്ങള്‍ കണ്‍മുന്നില്‍; ഐശ്വര്യവും സമാധാനവും പറന്നെത്തും; ഈ ശിവരാത്രിക്ക് പ്രത്യേകതയുണ്ട്ആഗ്രഹിച്ച കാര്യങ്ങള്‍ കണ്‍മുന്നില്‍; ഐശ്വര്യവും സമാധാനവും പറന്നെത്തും; ഈ ശിവരാത്രിക്ക് പ്രത്യേകതയുണ്ട്.ശിവരാത്രി ദിനത്തെ സംബന്ധിച്ച് ഒരുപാട് ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പാലാഴി മഥനം നടത്തിയപ്പോള്‍ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാര്‍ത്ഥം ശ്രീ പരമേശ്വരന്‍ പാനം ചെയ്തു. ഈ വിഷം ഉളളില്‍ച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാന്‍ പാര്‍വതി ദേവി അദ്ദേഹത്തിന്റെ കണ്ഠത്തില്‍ മുറുക്കിപ്പിടിക്കുകയും, വായില്‍ നിന്നു പുറത്തു പോവാതിരിക്കാന്‍ ഭഗവാന്‍ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു.അങ്ങനെ വിഷം കണ്ഠത്തില്‍ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠന്‍ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാര്‍വതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാര്‍ഥിച്ച ദിവസമാണ് ശിവരാത്രി എന്നാണ് പൊതുവെ വിശ്വസിക്കുന്നത്. ശിവരാത്രി ദിനത്തില്‍ പഞ്ചാക്ഷരി മന്ത്രം ജപിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ ശിവപഞ്ചാക്ഷര സ്തോത്രം, ശിവാഷ്ടകം, ശിവസഹസ്രനാമം, ഉമാമഹേശ്വര സ്തോത്രം, ശിവപുരാണപാരായണം, പഞ്ചാക്ഷരി മന്ത്രം എന്നിവ ഭക്തിപൂര്‍വം ചൊല്ലണം.സുര്യോദയത്തിന് മുന്നേ തന്നെ കുളി കഴളിഞ്ഞ് ഗായത്രി മന്ത്രം ജപിക്കുന്നതിനൊപ്പം ശിവഗായത്രി ജപിക്കുന്നതും ഉത്തമമാണ്. ശിവരാത്രി ദിനത്തില്‍ ശിവന് കറുത്ത എള്ള് സമര്‍പ്പിക്കുന്നത് നല്ലതാണ്. ഇന്ന് പ്രദോഷ ദിനം കൂടിയായതിനാല്‍ അത് അനുസരിച്ച് വേണം ആരാധന നടത്താന്‍.