വളളിയൂര്‍ക്കാവില്‍ വടംവലി ടൂര്‍ണ്ണമെന്റിന്റെ ഉത്സവകാലം

0

കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി വളളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ ഫ്ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ അഖിലകേരള വടംവലി ടൂര്‍ണ്ണമെന്റ് ഞായറാഴ്ച.വൈകിട്ട് 6 മണി മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വിജയികള്‍ക്ക് വടക്കേടത്ത് ഫ്രാന്‍സിസ് മെമ്മോറിയല്‍ എവര്‍റോളിഗ് ട്രോഫിയും 1 ലക്ഷം രൂപ പ്രൈസ്മണിയും നല്‍കും.

ജീവകാരുണ്യമേഖലയിലെ സജീവ പങ്കാളിത്തംവഹിക്കുന്ന മലയാളി വ്യവസായി റിഷി ഗ്രൂപ്പ് ചെയര്‍മാന്‍ ജോസഫ് ഫ്രാന്‍സിസ് വടക്കേടത്ത്,അദ്ദേഹത്തിന്റെ പിതാവിന്റ സ്മണാര്‍ത്ഥമാണ് പ്രൈസ്മണിയും എവര്‍റോളിംഗ് ട്രോഫികളും സ്പോണ്‍സര്‍ ചെയ്യുന്നത്. സംസ്ഥാനത്തെ മികച്ച ക്ലബുകളടക്കം അമ്പതില്‍ പരം ടീമുകളാണ് വളളിയൂര്‍ക്കാവിലെ വടംവലി ഉത്സവത്തില്‍ അണിനിരക്കുന്നത്. വയനാട് ജില്ല ഐ.ആര്‍.ഇ വടംവലി അസോസിയേഷനാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. കൊയിലേരി ഉദയ വായനശാലയോടൊപ്പം വിസ്മയ കൊയിലേരി, പ്രണവം വായനശാല താന്നിക്കല്‍,സോക്കര്‍സ്റ്റാര്‍ വളളിയൂര്‍ക്കാവ്, അക്ഷര ജോതി വായനശാല കമ്മന, അറക്കല്‍ ജോയി സ്മാരക ഗ്രന്ഥാലയം ആറാട്ടുതറ,സോക്കര്‍ ബോയ്സ് കമ്മന തുടങ്ങിയ ക്ലബുകളുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. 5000 പേര്‍ക്ക് മത്സരം വീക്ഷിക്കുന്നതിനുളള പന്തല്‍ ക്രമീകരണമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ബാബു ഫിലിപ്പ്, ഫാ.വര്‍ഗ്ഗീസ് മറ്റമന, ഷാജി കൊയിലേരി, മുരളി മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!