കുളിയന്‍ ഷോക്കേറ്റ് മരിച്ച സംഭവം; സ്ഥലമുടമ അറസ്റ്റില്‍
ചെറൂര്‍ അണ്ണി കോളനിയിലെ കുളിയന്‍ (രാജന്‍-50) ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുളിയനെ ഷോക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ ചെറൂരിലെ കരിമ്പനാക്കുഴി ജോബി(44)യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14-ന് രാവിലെയാണ് ജോബിയുടെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തില്‍ കുളിയനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തോട്ടത്തില്‍ സ്ഥാപിച്ച വേലിയില്‍ നിന്നുള്ള ഷോക്കേറ്റാണ് കുളിയന്‍ മരിച്ചതെന്ന് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലും പിന്നീടുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയും വ്യക്തമായിരുന്നു. ഇത് വന്യജീവികളെ അപായപ്പെടുത്താനായി നിര്‍മിച്ചതാണോ എന്നും പരിശോധിക്കുന്നുണ്ട്. അനധികൃതമായി നിര്‍മിച്ച വേലിയില്‍ എ.സി വൈദ്യുതി കടത്തിവിട്ടതാണ് കുളിയന്‍ ഷോക്കേറ്റു മരിക്കുന്നതിന് കാരണമായത്. ജോബിയെ മാനന്തവാടി പ്രത്യേക കോടതി ജഡ്ജി പി.ടി. പ്രകാശന്‍ റിമാന്‍ഡ് ചെയ്തു.