ആറ് മാസത്തെ ഭാരത് ജോഡോ യാത്രക്ക് ശേഷം ജില്ലയിലെത്തുന്ന വയനാട്എംപി രാഹുല്‍ ഗാന്ധിയുടെ പൊതു സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ മീനങ്ങാടിയില്‍ പൂര്‍ത്തിയായി.മീനങ്ങാടി ശ്രീകണ്ഠ സ്റ്റേഡിയത്തില്‍ നാളെ 3 മണിക്കാണ് പൊതുസമ്മേളനം.എഐസിസിവക്താക്കളായ താരീഖ് അന്‍വര്‍, കെസിവേണുഗോപാല്‍, കെ സുധാകരന്‍ ,വിഡിസതീശന്‍ തുടങ്ങിയവര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.
ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുല്‍ ഗാന്ധിഎംപി നാളെ മീനങ്ങാടിയില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍വളരെയേറെ പ്രതീക്ഷയോടെയാണ് സമ്മേളനത്തെ വയനാടന്‍ ജനത നോക്കിക്കാണുന്നത്.ചികില്‍സാ സൗകര്യങ്ങളുടെ അപര്യാപ്തതയും, രൂക്ഷമായ വന്യമൃഗശല്യവും ഏറ്റവും കൂടുതല്‍ വയനാടന്‍ ജനതയെ പ്രതിരോധത്തിലാക്കുന്നതിനിടെയാണ് എം.പി ജില്ലയിലെത്തിയത്. പരിഹാരത്തിനായുള്ള ശക്തമായ ഇടപെടലുണ്ടാവുമെന്നുള്ള പ്രതീക്ഷയിലാണ് വയനാട്ടിലെ ജനങ്ങള്‍. രൂക്ഷമായ വിലക്കയറ്റവും കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും സാധാരണക്കാരന്റെ ജീവിതമാര്‍ഗ്ഗം വഴിമുട്ടിക്കുമ്പോള്‍ എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ ജില്ലക്കായുള്ള പ്രഖ്യാപനങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങളുമുണ്ടാകുമെന്നാണ് വയനാടന്‍ ജനത പ്രതീക്ഷിക്കുന്നത്.ജാതി മത ചിന്തകള്‍ക്കതീതമായി ഇന്ത്യ ഒന്നാവുക എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ പാര്‍ട്ടികളെയടക്കം കോര്‍ത്തിണക്കിയുള്ള വയനാട് പാര്‍ല മണ്ഡലം എം.പി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യധാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള പൊതുസമ്മേളനമാണ് മീനങ്ങാടിയില്‍ നടക്കുകയെന്ന് ഭാരവാഹികള്‍ പറഞ്ഞു