ഹെല്‍ത്ത് കാര്‍ഡുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ നീക്കണം വ്യാപാരി വ്യവസായി ഏകോപന സമിതി

0

ഹെല്‍ത്ത് കാര്‍ഡുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ നീക്കണമെന്നും,അവ്യക്തതകള്‍ പരിഹരിച്ചില്ലെങ്കില്‍ കാര്‍ഡ് എടുപ്പ് ബഹിഷ്‌കരികുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി.
ബേക്കറികളിലും ഹോട്ടലുകളിലും ജോലി ചെയ്യുന്നവര്‍ക്ക് കാര്‍ഡ് എടുക്കുന്നതിനു ആവശ്യമായ സമയം ലഭിച്ചില്ല.ഹെല്‍ത്ത് കാര്‍ഡുമായി ബന്ധപ്പെട്ട് എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഒരേ മാനദണ്ഡം നിര്‍ദേശിച്ചത് അപ്രയോഗികവും യുക്തിക്ക് നിരക്കാത്തതുമാണ്. പാചകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരേ മാനദണ്ഡം ബാധകമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഹെല്‍ത്ത് കാര്‍ഡിന് ആവശ്യമായ പരിശോധനകള്‍ വ്യാപാരികള്‍ പണമടച്ച് നടത്തിവരികയാണ്. പരിശോധനയ്ക്കു വിധേയമായിക്കഴിയുമ്പോള്‍ ടൈഫോയ്ഡ് വാക്സിനും എടുക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുകയാണ്. ഇത് വ്യാപാരികള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുകയാണ്.ഹെല്‍ത്ത് കാര്‍ഡ് സമയപരിധി മാര്‍ച്ച് 31 വരെ നീട്ടാന്‍ സര്‍ക്കാര്‍ തയാറാകണം. 15 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുകയോ ഇതുമായി ബന്ധപ്പെട്ട് കടകളില്‍ പരിശോധന നടത്തുകയോ ചെയ്താല്‍ ശക്തമായി എതിര്‍ക്കുമെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!