ഏകദിന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

0

കല്‍പ്പറ്റ എക്‌സൈസ് റേഞ്ച് ഡിപ്പാര്‍ട്ട്‌മെന്റും വയനാട് ജില്ലാ മൊബൈല്‍ ഹോമിയോ സ്‌പെഷ്യാലിറ്റി ക്ലിനിക്കും സംയുക്തമായി ഏകദിന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചരണ പരിപാടി നിമുക്തയുടെ ഭാഗമായാണ് ക്യാമ്പ്.പടിഞ്ഞാറത്തറ പതിനാറാം മൈലിലെ പ്രസര ലൈബ്രറിയിലെ ക്യാമ്പില്‍ 50ലധികം ആളുകള്‍ പങ്കെടുത്തു.ഹോമിയോ ഡോക്ടര്‍ അനുപമ, നേഴ്‌സ് ഡെന്‍സില്‍, ഫാര്‍മസിസ്റ്റ് അര്‍ജുന്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രജേഷ്, വയനാട് ജില്ല വിമുക്തി കോഡിനേറ്റര്‍ ഫെബിന എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വാര്‍ഡ് മെമ്പര്‍ ബഷീര്‍ ഈന്തന്‍, ലൈബ്രറി സ്റ്റാഫ് എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!