ചെക്ക്ഡാമില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. നൂല്‍പ്പുഴ നെന്മേനിക്കുന്ന് കോട്ടൂര് അടക്കാമാങ്ങ കോളനിയിലെ ചന്ദ്രന്റെ മകന്‍ ആകാശ് (15) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് അപകടം. മൂലങ്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.5 പേരടങ്ങുന്ന സംഘമാണ് ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയത്.നീന്തിക്കുളിക്കുന്നതിനിടെ മുങ്ങിതാഴുകയായിരുന്നു. ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും പൊലിസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി്.