ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ .പകല്‍ സമയങ്ങളില്‍ ചരക്ക് വാഹനങ്ങള്‍ സഞ്ചരിക്കുന്നത് ഒഴിവാക്കി രാത്രി ഒമ്പത് മുതല്‍ പകല്‍ ആറ് വരെയാക്കണം. ജില്ലയിലെ കെട്ടിട നിര്‍മാണ വസ്തുക്കള്‍ ഏറെയും ചുരം കയറിയാണ് കൊണ്ടുവരുന്നത്. ജില്ലയിലെ അടച്ചിട്ട ക്വാറികള്‍ റവന്യുവിഭാഗത്തിന്റെ നിയന്ത്രണത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ചാല്‍ ഇതില്‍ കുറവ് വരുത്താമെന്നും നേതാക്കള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കള്ളാടി ആനക്കാം പൊയില്‍ തുരങ്ക പാതാ നിര്‍മാണത്തില്‍ പാരിസ്ഥിതികാഘാത പഠനം നടന്നുവരികയാണ്. കൊങ്കണ്‍റെയിവെക്കാണ് ചുമതല. ഇത് യാഥാര്‍ഥ്യമാവാന്‍ കാലതാമസം വന്നേക്കും. ബദല്‍ പാതകള്‍ തുറക്കണം. ചിപ്പിലിത്തോട് മരുതിലാവ്, പടിഞ്ഞാറത്തറ പൂഴിത്തോട്, കുഞ്ഞോം കുങ്കിച്ചിറ റോഡുകള്‍ യാഥാര്‍ഥ്യമാക്കണമെന്നും നേതാക്കള്‍ പറഞ്ഞു.