വൈത്തിരിയില്‍ തമിഴ്‌നാട് സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഒളിവിലുള്ള രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം.കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത 6 പ്രതികളെയും കല്‍പ്പറ്റ കോടതി റിമാന്‍ഡ് ചെയ്തു.രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ കേസില്‍ പ്രതികളായ 6 പേരെയും കോടതി ഇന്നലെയാണ് റിമാന്‍ഡ് ചെയ്തത്.പേരാമ്പ്ര സ്വദേശി റിയാസ് ( 33), വടകര സ്വദേശി ഷാജഹാന്‍ (42) , തമിഴ്‌നാട് സ്വദേശിനി ശരണ്യ (33 ) തിരുവനന്തപുരം സ്വദേശിനി മഞ്ജു (33) , വയനാട് മേപ്പാടി സ്വദേശി ഷാനു എന്ന ഷാനവാസ് (28) ,വൈത്തിരി തളിപ്പുഴ സ്വദേശി അനസ് (27) എന്നീ പ്രതികളാണ് ഇന്നലെ റിമാന്‍ഡിലായത്.
അതേസമയം പ്രതികള്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നു.കല്‍പ്പറ്റ ഡി.വൈ.എസ്.പിക്ക് അന്വേഷണ ചുമതല നല്‍കിയെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണന്നും വയനാട് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് പറഞ്ഞു.ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുവന്ന് വൈത്തിരി ,ലക്കിടി എന്നിവിടങ്ങളില്‍ താമസിപ്പിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. പ്രതി സംഘത്തില്‍ ഉള്‍പ്പെട്ട സ്ത്രീകള്‍ വയനാട്ടിലെ റിസോര്‍ട്ടുകളിലേക്ക് കൂടുതല്‍ പെണ്‍കുട്ടികളെ എത്തിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്.