കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ വന്യമൃഗം ആക്രമിച്ചു

0

നെന്മേനി പഞ്ചായത്തിലെ അമ്പുകുത്തി സ്‌കൂളിന് സമീപം അരിപ്പറ്റ കുന്ന് ഷാജിയുടെ വീട്ടിലെകൂട്ടില്‍ കെട്ടിയിരുന്ന ആടിനെയാണ് ഇന്നലെ രാത്രി വന്യമൃഗം ആക്രമിച്ചത്.പരിക്കുപറ്റിയ ആടിന് ബത്തേരിയിലെ വെറ്റിറിനറി ആശുപത്രിയില്‍ ചികിത്സ നല്‍കി.ആക്രമിച്ചത് കടുവയാണെന്നാണ് നാട്ടുകാര്‍.സമീപപ്രദേശമായ ഗോവിന്ദ മൂല അമ്പുകുത്തിമല പ്രദേശങ്ങള്‍ പൊന്മുടി കോട്ട പ്രദേശങ്ങളിലും മാസങ്ങളോളമായി ജനങ്ങള്‍ കടുവാ ഭീതിയിലാണ് .എത്രയുംവേഗം കടുവയെ കൂടുവെച്ചു പിടിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!