രാവും പകലും കാട്ടാനയുടെ വിളയാട്ടം; വെടിവെച്ച് പിടിച്ചില്ലെങ്കില്‍ പ്രക്ഷോഭ സമരം

0

മാനന്തവാടി: കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി ഒരു ഗ്രാമം. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ചേലൂര്‍ ഭാഗത്താതണ് കാട്ടു കൊമ്പന്റെ വിളയാട്ടം. രാത്രിയും പകലും ഭിഷണി ഉയര്‍ത്തുന്ന ചേലൂര്‍ കൊമ്പനെ മയക്കു വെടിവെച്ച് പിടിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ സമരം നടത്തുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രണ്ടു മാസമായി കാട്ടിക്കുളം ചേലൂര്‍ ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമായിട്ട് വെളിച്ചം കണ്ടാലും ശബ്ദം കേട്ടാലും ഓടി അടുക്കുന്ന ഈ കാട്ടുകൊമ്പന്‍ പ്രദേശത്ത് ഭീകരാവസ്ത സൃഷ്ടിക്കുന്നു.

വൈകുന്നേരം 6 മണിക്കു തന്നെ വനത്തില്‍ നിന്നും കാട്ടിക്കുളം ഹെല്‍ത്ത് സെന്ററിനടുത്തു കൂടി കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റില്‍ കയറി ചേലൂര്‍, കാളികൊല്ലി, ഒന്നാം മൈല്‍, കാട്ടിക്കുളം ടൗണ്‍ പരിസരം പ്രദേശങ്ങളില്‍ ഭീകരാവസ്ത സൃഷ്ടിക്കയാണ്. ആന തോട്ടത്തില്‍ സ്ഥിരം കയറുന്ന വഴി ഒരു റോഡായി തീര്‍ന്നിട്ടുണ്ട്. ഇവിടെ എല്ലാം ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കാര്‍ഷിക മേഖലയാണ്. നേരം പുലര്‍ന്ന് എട്ടു മണിക്കാണ് ആന റോഡിലൂടെ സഞ്ചരിച്ച് തിരികെ വനത്തിലേക്ക് പോകുന്നത്. പലപ്പോഴും ആനയുടെ മുമ്പില്‍ നിന്ന് വഴിയാത്രക്കാര്‍ തല നാരിഴക്കാണ് രക്ഷപെടുന്നത്.

വൈദ്യൂത കമ്പിവേലി തകര്‍ക്കുക, ടോര്‍ച്ചടിച്ചാലും ഒച്ചവച്ചാലും നേരെ വരുക, വീട് ആക്രമിക്കുക, വാഹനത്തെ പിന്തുടര്‍ന്ന് ഭയപെടുത്തുക എന്നത് ഈ ആനയുടെ സ്ഥിരം സ്വഭാവമാണ്. അടുത്ത മാസം സ്‌കൂള്‍ തുറന്നു കഴിഞ്ഞാല്‍ സ്‌കൂളിലേക്ക് നൂറുകണക്കിന്കുട്ടികള്‍ നടന്നു പോകുന്ന വഴിയാണിത് ഇത് അപകടം വര്‍ദ്ധിപ്പിക്കുമെന്നും ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ടി.സി ജോസ് പറഞ്ഞു.

പ്രദേശത്ത് ഭീതി പടര്‍ത്തുന്ന സ്ഥിരം ശല്യക്കാരനായ ആനയെ മയക്ക് വെടിവച്ച് പിടിച്ച് മാറ്റിയില്ലെങ്കില്‍ഡി എഫ് ഒ ഓഫിസ് ഉപരോധം ഉള്‍പെടെയുള്ള ശക്തമായസമരം ആരംഭിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!