ജനകീയ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മത്സ്യ സമൃദ്ധി എന്ന പേരില്‍ ഫിഷറീസ് വകുപ്പാണ് ബാണാസുര സാഗറില്‍ കൂട് മത്സ്യകൃഷി സംരംഭത്തിന് തുടക്കമിട്ടത്.അയല്‍ ജില്ലകളില്‍ നിന്നും എത്തിക്കുന്ന മത്സ്യങ്ങള്‍ക്ക് പകരം പിടയ്ക്കുന്ന ശുദ്ധജല മത്സ്യങ്ങള്‍ ഇവിടെ സുലഭമാണ്.അക്വാ ചിക്കന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഗിഫ്റ്റ് തിലോപ്പിയ, ഔഷധ മൂല്യമുള്ള അനാബസ്, വാള, ചെമ്പല്ലി തുടങ്ങിയ വിവിധ ഇനം മത്സ്യങ്ങളാണ് കൃഷി ചെയ്യുന്നത്.
കേന്ദ്രസര്‍ക്കാറിന്റെ പി.എം.എം.എസ്.വൈയും, സംസ്ഥാന സര്‍ക്കാറിന്റെ ആര്‍.കെ.ഐ എന്നീ രണ്ടു പദ്ധതികളായിട്ടാണ് മത്സ്യകൃഷി നടത്തുന്നത്. ഒരു ബ്ലോക്കില്‍ പത്ത് കൂടുകള്‍ വീതം 19 ബ്ലോക്കുകളിലായി 190 കൂടുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പിന്നോക്ക വിഭാഗമായ പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരുടെ സഹകരണ സംഘത്തിനാണ് കൃഷി പരിപാലനത്തിനും, മീന്‍ പിടിച്ച് വില്‍ക്കാനും ഉള്ള ചുമതല.13 സ്ത്രീകളടക്കം 190 അംഗങ്ങളാണ് സംഘത്തില്‍ ഉള്ളത്.
ആറുമാസത്തോളം മീന്‍ കുഞ്ഞുങ്ങളെ പരിപാലിച്ചാണ് വില്‍പ്പനയ്ക്കുള്ള പാകം എത്തിക്കുന്നത്. ശേഷം ഔട്ട്‌ലെറ്റുകള്‍ വഴി വിതരണം ചെയ്യും. തുടക്കത്തില്‍ രണ്ട് ഔട്ട്‌ലെറ്റ് മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ പടിഞ്ഞാറത്തറ, വെള്ളമുണ്ട , തരിയോട് എന്നീ മൂന്ന് പഞ്ചായത്തുകളിലായി കുറ്റിയാം വയല്‍, മഞ്ഞൂറ, കുപ്പാടിത്തറ,പതിനാറാം മൈല്‍, വെള്ളമുണ്ട, ചെന്നലോട് എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്നു.അതിരാവിലെ ഔട്ട് ലൈറ്റുകളില്‍ ചെന്നാല്‍ പിടിക്കുന്ന ശുദ്ധജല മത്സ്യങ്ങളുമായി മടങ്ങാം. ടൂറിസത്തിലും വൈആ്യതേ ഉത്പാദനത്തിലും പേരുകേട്ട ബാണാസുര സാഗര്‍ മത്സ്യ കൃഷിയിലും വിജയഗാഥ രചിക്കുകയാണ്.