പുതുക്കിപ്പണിത പാലത്തില്‍ തുടര്‍ച്ചയായി അറ്റകുറ്റപ്പണി പ്രതിഷേധവുമായി ഡിഎംകെ വയനാട് ഘടകം

0

പുതുക്കിപ്പണിഞ്ഞ പാതിരിപ്പാലം പാലത്തിലെ തുടര്‍ച്ചയായ അറ്റകുറ്റപ്പണിക്കെതിരെ പ്രതിഷേധവുമായി ഡിഎംകെ വയനാട് ഘടകം.തകര്‍ച്ചയിലായ പാതിരിപ്പാലത്തിന്റെ ഉപരിതലം പൂര്‍ണ്ണമായും പുതുക്കിപ്പണിയണമെന്ന ആവശ്യം. തകര്‍ന്ന ഭാഗം ടാറുപയോഗിച്ച് താല്‍ക്കാലികമായി അടക്കുന്നതിനുള്ള ശ്രമം നേതാക്കള്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു.

അപകടങ്ങള്‍ പതിവായ പാതിരിപ്പാലത്തെ ഇടുങ്ങിയ പാലത്തിന് സമീപം പുതിയ പാലം നിര്‍മ്മിച്ച് ഗതാഗതത്തിന് തുറന്ന് കൊടുത്ത് മാസങ്ങള്‍ പിന്നിടുന്നതിന് പിന്നാലെയാണ് പാലത്തിന്റെ ഉപരിതലത്തെ കോണ്‍ഗ്രീറ്റ് അടര്‍ന്ന് തുടങ്ങിയത്.
കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന ഭാഗമെന്നതിനാല്‍ നാട്ടുകാരും ഭീതിയിലായി.ഭാരമേറിയ സാധനങ്ങളുമായി കടന്നു പോകുമ്പോള്‍ പാലം പൂര്‍ണ്ണമായും തകരാനിടയാകുമോ എന്നാണ് പ്രദേശത്തുള്ളവര്‍ ഭയപ്പെടുന്നത്. ദിനംപ്രതി ദേശീയപാത ഉപരോധമടക്കമുള്ള പ്രതിഷേധങ്ങള്‍ക്ക് പാലം വേദിയായെങ്കിലും ശാശ്വത പരിഹാരം മാത്രം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഡിഎംകെ ജില്ലാ കമ്മറ്റി പ്രത്യക്ഷ സമരവുമായി രംഗത്ത് വന്നത്. നിലവില്‍ ചെയ്ത് വന്നിരുന്ന താല്‍ക്കാലികമായി കുഴിയടക്കുന്ന ശ്രമം വീണ്ടും ആവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല എന്ന നിലപാടുമായി ജില്ലാ പ്രസിഡണ്ട് സനീഷിന്റെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണികള്‍ തടയുകയും ചെയ്തു.ദേശീയപാതാ അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ തൃപ്തികരമായ മറുപടി ലഭിക്കുന്നില്ല എന്നാണ് ഇവരാരോപിക്കുന്നത്. ഉപരിതലം പൂര്‍ണ്ണമായും പുതുക്കിപ്പണിയുന്നതിന് പകരം നടത്തുന്ന താല്‍ക്കാലിക പ്രവൃത്തികള്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!