മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി കെ പി മിറാഷ് മാലിക്ക്(22)നെയും, ചരസ്സുമായി കര്‍ണാടക കുടക് സ്വദേശി അഹമ്മദ് ബിലാല്‍ (24)നെയും എക്സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. മിറാഷ് മാലിക്കില്‍ നിന്ന് 118.80 ഗ്രാം എംഡിഎംഎയും, അഹമ്മദ് ബിലാലില്‍ നിന്ന് അഞ്ച് ഗ്രാം ചരസ്സും പിടികൂടിയത്. കഴിഞ്ഞ രാത്രിയില്‍ നടത്തിയ വാഹനപരിശോധനയിലാണ് കെഎസ്ആര്‍ടിസി ബസ്സുകളില്‍ നിന്നും ഇരുവരും പിടിയിലായത്.
കഴിഞ്ഞരാത്രിയില്‍ ബംഗളൂരുവില്‍ നിന്നും കോഴിക്കേട്ടേക്ക് വന്ന കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരന്‍ കോഴിക്കോട് സ്വദേശി ഇത്തംപറമ്പ് വീട്ടില്‍ കെ പി മിറാഷ് മാലിക്ക്, രാത്രിയില്‍ എത്തിയ മറ്റൊരു കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരാനായ കര്‍ണാടക കുടക് സ്വദേശി അഹമ്മദ് ബിലാല്‍ എന്നിവരാണ് മയുക്കുമരുന്നുമായി പിടികൂടിയിലായത്. കോഴിക്കോട് സ്വദേശി കെ പി മിറാഷ്മാലിക്കില്‍ നിന്ന്് 118.80 ഗ്രാം എംഡിഎംഎ പിടികൂടി. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയയ്ക്കുവേണ്ടിയാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ എക്സൈസിനോട് പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. കര്‍ണാടക സ്വദേശി അഹമ്മദ് ബിലാലില്‍ നിന്ന് അഞ്ച് ഗ്രാം ചരസ്സും പരിശോധനയില്‍ പിടികൂടി. സംഭവത്തെ തുടര്‍ന്ന് വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ കെ എസ് ഷാജി സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച്ു. യാത്രാബസ്സുകളില്‍ ലഹരി കടത്തുവര്‍ദ്ദിച്ച സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാനും എംഡിഎംഎ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ ടി ഷറഫൂദ്ദീന്റെ നേതൃത്വത്തില്‍ പിഇഒമാരായ വി എ ഉമ്മര്‍, സി വി ഹരിദാസ്, സിഇഒമാരായ മാനുവല്‍ ജിന്‍സണ്‍, കെ എം അഖില്‍ എ്ന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.