പു തുവത്സരദിനത്തില്‍ പൂപ്പൊലിക്കെത്തിയത് 18000ഓളം പേര്‍

0

പുതുവത്സരദിനത്തില്‍ മാത്രം പൂപ്പൊലി കാണാനെത്തിയത് 18000ഓളം പേര്‍. ഈ മാസം 15 വരെയാണ് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പൂപ്പൊലി. വൈവിധ്യമാര്‍ന്ന അലങ്കാര വര്‍ണ്ണപുഷ്പങ്ങളുടെ അത്ഭുതകരമായ പ്രദര്‍ശനം, കാര്‍ഷിക വിജ്ഞാനം, വിപണനം, പ്രഗത്ഭര്‍ പങ്കെടുക്കുന്ന കാര്‍ഷിക സെമിനാറുകള്‍, വിവിധയിനം മത്സരങ്ങള്‍, കലാസായാഹ്നങ്ങള്‍ തുടങ്ങി നിരവധി വിജ്ഞാനവിനോദങ്ങളുണ്ട്.200ല്‍പ്പരം സ്റ്റാളുകളാണ് സന്ദര്‍ശകര്‍ക്കായി മേളയിലുള്ളത്.തിരക്ക് നിയന്ത്രിക്കാന്‍ 4 ടിക്കറ്റ് കൗണ്ടറുകളാണ് ഒരുക്കിയിരിക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഡിപ്പോകളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പ്രത്യേക സര്‍വീസ് നടത്തും.

Leave A Reply

Your email address will not be published.

error: Content is protected !!