കാര്‍ഷിക നെഴ്‌സറിക്ക് പുറമെ മട്ടുപാവ് കൃഷിയിലും വിജയം
കാര്‍ഷിക നെഴ്‌സറിക്ക് പുറമെ മട്ടുപാവ് കൃഷിയിലും വിജയം കൈവരിച്ച് തലപ്പുഴയിലെ തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാര്‍ഷിക നേഴ്‌സറി നടത്തിവന്നിരുന്ന തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇത്തവണ മറ്റൊരു രീതി കൂടി പരീക്ഷിക്കുകയായിരുന്നു. ബാങ്ക് കെട്ടിടത്തിന്റെ മട്ടുപാവില്‍ പടവലം, പാവയ്ക്ക, പച്ചമുളക്, കാബേജ്, കോളിഫ്‌ളവര്‍, ചീര തുടങ്ങി വിവിധയിനം പക്കറികളാണ് കൃഷി ചെയ്തിരിക്കുന്നത്. കാര്‍ഷിക ഉല്പന്നങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് വാങ്ങുന്നതിനുള്ള സൗകര്യവും സേവന കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ബാങ്ക് പ്രസിഡന്റ് ടി കെ പുഷ്പന്റെ നേതൃത്വത്തിലുള ഭരണ സമിതിയുടെ മേല്‍നോട്ടത്തില്‍ മൂന്ന് പേരാണ് മട്ടുപാവ് കൃഷി തയ്യാറായിരിക്കുന്നത്. ബാങ്കിന്റെ നേതൃത്വത്തില്‍ കാപ്പിതൈകളും കുരുമുളക് തൈകളും ഇവര്‍ ഉത്പാദിപ്പിച്ച് കൊടുക്കുന്നുണ്ട്.നെല്‍കൃഷിയും വാഴക്കൃഷിയും നടത്തിവരുന്നതിനിടെയാണ് മട്ടുപാവ് കൃഷി എന്ന ആശയം മുന്നോട്ട് വന്നത്. ഇതെ തുടര്‍ന്നാണ് ബാങ്കിന്റെ കര്‍ഷക സേവന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മട്ടുപാവ് പച്ചക്കറി കൃഷി ഇവര്‍ വിജയകരമായി നടപ്പാക്കിയത്. കാര്‍ഷികസേവന കേന്ദ്രത്തിലെ ജീവനക്കാരുടെ പരിശ്രമത്തിന്റെ ഫലമായി വിവിധയിനം പച്ചക്കറികളാണ് വിളവെടുപ്പിന് തയ്യാറായിരിക്കുന്നത്.