ലഹരി ഉപയോഗിച്ച് വാഹനങ്ങള്‍ ഓടിക്കുന്നവരെ പൂട്ടാന്‍ ആല്‍കോ സ്‌കാന്‍ വാനുമായി പൊലീസ്. മദ്യത്തിനുപുറമെ ന്യൂജെന്‍ ലഹരി ഉപയോക്താക്കളെ കണ്ടെത്താനാണ്അത്യാധുനിക സംവിധാനങ്ങളുള്ള സ്‌കാന് വാന്‍ ജില്ലയിലെത്തിയത്.പ്രത്യേകം പരിശീലനം നേടിയ പൊലിസുദ്യോഗസ്ഥരാണ് പരിശോധന നടത്തുക. ഇതിനായി അഞ്ചുലക്ഷം രൂപ വിലയുള്ള മെഷിനാണ് സേന ഉപയോഗിക്കുന്നത്.മെഷിനില്‍ ആളുകളുടെ സ്രവസാമ്പിളുകള്‍ ശേഖരിച്ച് കാറ്റ്രിഡ്ജിലാക്കി മെഷിനില്‍ ഘടിപ്പിച്ചാല്‍ ഏത് ലഹരിയാണ് ഉപയോഗിച്ചതെന്ന് പേരുസഹിതം ലഭ്യമാകും.അമ്പലവയല്‍ എസ് ഐ പി വി മുരളിയുടെ നേതൃത്വത്തില്‍ പരിശീലനം നേടിയ ചന്ദ്രകുമാര്‍, അബ്ദുല്‍സലാം, കെ വി പ്രസാദ് എന്നിവരാണ് ആള്‍കോ സ്‌കാന്‍ വാനില്‍ പരിശോധന നടത്തുക. സംസ്ഥാനത്ത് 20 ദിവസം മുമ്പാണ് ഈ സംവിധാനം പോലീസ് സേനയുടെ ഭാഗമായത്. ഇക്കഴിഞ്ഞ 25നാണ് വാഹനം ജില്ലയിലെത്തിയത്. ഇന്നുമുതല്‍ ആ
ല്‍കോ സ്‌കാന്‍വാന്‍ ബത്തേരി സബ്ഡിവിഷനുകീഴില്‍ പരിശോധനയും ആരംഭിച്ചു. വാഹനത്തില്‍ പരിശോധനയ്ക്ക് രക്തമെടുക്കാനുള്ള സംവിധാനങ്ങളും ഉണ്ട്.