ബത്തേരിയില്‍ രാജീവ് ഗാന്ധി മിനി ബൈപ്പാസ് പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ശക്തം

0

ബത്തേരി ടൗണില്‍ ഗതാഗതകുരുക്ക് പതിവായതോടെയാണ് ഈ ആവശ്യം ശക്തമാകുന്നത്. നിലവില്‍ പാതിവഴിയില്‍ നിലച്ച അവസ്ഥയിലാണ് ബൈപ്പാസ്. ഊട്ടി റോഡില്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച് കൈപ്പഞ്ചേരി ഗാന്ധി ജംഗ്ഷന്‍ സ്റ്റേഡിയംവഴി മണിച്ചിറ മാനിക്കുനിഭാഗത്ത് എത്തുന്ന ബൈപ്പാസാണ് പാതിവഴിയില്‍ കിടക്കുന്നത്.

ഒന്നേമുക്കാല്‍ കിലോമീറ്റര്‍ ദൂരം വരുന്ന റോഡില്‍ കൈപ്പഞ്ചേരിമുതല്‍ സ്റ്റേഡിയം പരിസരം വരെ ഒന്നേകാല്‍ കിലോമീറ്റര്‍ ദൂരം നിര്‍മ്മാണം പൂര്‍ത്തിയായിട്ട് ഒരുവര്‍ഷത്തിലേറെയായി.തുടര്‍ന്ന് വരുന്ന അഞ്ഞൂറുമീറ്റര്‍ ദൂരത്തില്‍ വീതികൂട്ടേണ്ടതില്‍ കോടതിയുടെ ഭാഗത്തുള്ള ഭൂമിമാത്രമാണ് വിട്ടുകിട്ടിയിട്ടുള്ളത്. മറ്റ്ഭാഗങ്ങള്‍ സ്വകാര്യവ്യക്തികളുടേതാണ്. മുന്‍ഭരണസമിതി സ്ഥലമുടമസ്ഥരുമായി സംസാരിച്ച് ഭൂമിവിട്ട് കിട്ടുന്നതില്‍ ഏകദേശം ധാരണയായതായിരുന്നു. എന്നാല്‍ പിന്നീട് ചര്‍ച്ചകള്‍ മുന്നോട്ട് പോകാതായതോടെയാണ് മിനിബൈപ്പാസ് പാതിവഴിയില്‍ നിലക്കാന്‍ കാരണമെന്നാണ് ആരോപണം. മണിച്ചിറ റോഡില്‍ മാനിക്കുനിയില്‍ ബൈപ്പാസ് ചേരുന്ന ഭാഗത്ത് വീതികുറവാണ്. ഇതുകാരണം ടൗണില്‍ തിരക്കേറുമ്പോള്‍ വലിയവാഹനങ്ങളെ ഇതുവഴി തിരിച്ചുവിടാനും സാധിക്കുന്നില്ല. ബൈപ്പാസ് എത്രയും വേഗം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!