തലയില്ലാത്ത അജ്ഞാത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴികോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
മാനന്തവാടി ചങ്ങാടക്കടവ് പുഴയില്‍ തലയില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴികോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി .ഇന്ന് വൈകീട്ടോടെ പോസ്റ്റ്‌മോര്‍ട്ടത്തിന് മൃതദേഹം മാനന്തവാടി പോലീസ് കോഴികോട്ടേക്ക് കൊണ്ടുപോകും. മൃതദേഹം ആരുടെതാണെന്ന് രണ്ടാം ദിവസവും തിരിച്ചറിഞ്ഞില്ല.ബുധനാഴ്ച രാവിലെയോടെയാണ് മാനന്തവാടി ചങ്ങാടക്കടവ് പുഴയില്‍ തലയില്ലാത്ത ഏകദേശം അന്‍പത് വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.മാനന്തവാടിക്ക് പുറമെ മറ്റ് സ്റ്റേഷനുകളിലെ കാണാതായവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു.
അറ്റ് പോയ ശിരസിനായി ബുധനാഴ്ച തിരച്ചില്‍ നടത്തിയെങ്കിലും ശിരസ്‌കാ കണ്ടെത്താനായില്ല.മാനന്തവാടിക്ക് പുറമെ മറ്റ് സ്റ്റേഷനുകളിലെ കാണാതായവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. കാണാതായവരുടെ കുടുംബങ്ങളിലെ ചില കുടുംബാഗങ്ങള്‍ മാനന്തവാടി സ്റ്റേഷനിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചെങ്കിലും അവരില്‍പ്പെട്ട ആരം അല്ലെന്നാണ് അറിഞ്ഞത്. സാധാരണ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഒന്നോ രണ്ടോ ദിവസം ആളെ തിരിച്ചറിയാന്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. പിന്നീട് പോലീസ് പോസ്റ്റ്‌മോര്‍ട്ട നടപടികളിലേക്ക് കടക്കുകയാണ് ചെയ്യുക. തൂങ്ങി മരിച്ച ശേഷം തല അറ്റുപോയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും രണ്ട് ദിവസം കഴിഞ്ഞിട്ടും ബന്ധുകളാരും എത്താത്തതും അറ്റ് പോയ ശിരസ് കിട്ടാത്തതിനാലും കോഴികോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ഫോറന്‍സിക്ക് സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതാവും ഉചിതമെന്ന പോലീസിന്റെ തീരുമാനമാണ് കോഴികോട് മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പോലീസ് തീരുമാനിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമായിരിക്കും മരണം കാരണം എന്നെന്ന് വ്യക്തമാവുകയുള്ളു.