വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിന് നാളെ തുടക്കം

0

വയനാടിന്റെ ചരിത്രത്തിലാദ്യമായി നടത്തപ്പെടു സാഹിത്യോത്സവത്തിന് നാളെ ദ്വാരകയില്‍ തുടക്കം.പ്രശ്സ്ത സാഹത്യകാരി അരുന്ധതി റോയിയുമൊത്തുള്ള സംവാദം മുതല്‍ അനാര്‍ക്കലി മരിക്കാറുടെ ബാന്റ് വരെയുള്ള വൈവിധ്യമാര്‍ പരിപാടികളാണ് നടത്തപ്പെടുത്.പ്രഥമ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ എല്ലാവര്‍ക്കും സൗജന്യമായി പങ്കെടുക്കാമെതാണ് മറ്റൊരു പ്രത്യകത.

നഗരപ്രദേശങ്ങളില്‍ മാത്രം സംഘടിപ്പിക്കപ്പെടു ലിറ്ററേച്ചര്‍ ഫെസ്റ്റ് ആദ്യമായാണ് വയനാട്ടിലെ ഒരു ഗ്രാമപഞ്ചായത്തില്‍ നടത്തുന്നത്.അരുന്ധതിറോയിക്ക് പുറമെ,സുനില്‍ പി ഇളയിടം,സക്കറിയ,സച്ചിദാനന്ദന്‍,മധുപാല്‍,കെ.ആര്‍ മീര തുടങ്ങിയ അമ്പതില്‍പ്പരം പ്രമുഖസാഹിത്യകാരന്മാരാണ് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.3 ദിവസങ്ങളിലായി നടത്തുന്ന ഫിലിം ഫെസ്റ്റിവലില്‍ ഇറാന്‍,അള്‍ജീരിയ,ലബനാന്‍,ചെന തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്തരായ സംവിധായകരുടെ സിനിമകളും കുട്ടികള്‍ക്കായുള്ള സിനിമകളും പ്രദര്‍ശിപ്പിക്കും.കുടംബശ്രീയുമായി സഹകരിച്ച് 3 ദിവസങ്ങളിലും നടത്തുന്ന ഫുഡ്ഫെസ്റ്റിവലില്‍ വിവിധ രുചിക്കൂട്ടുകള്‍ മേളയിലെത്തുവര്‍ക്ക് ഊര്‍ജ്ജം പകരും.പൊതുജനങ്ങള്‍ക്ക് സൗജന്യമായി പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരമാണ് സംഘാടകരൊരുക്കിയിരിക്കുത്. ചലച്ചിത്ര താരം അനാര്‍ക്കലി മരക്കാറുടെ ലൈവ് മ്യൂസിക്, പ്രശസ്ത സംഗീത സംവിധായകന്‍ അലക്സ് പോള്‍ സംഗീത സംവിധാനം നിര്‍വഹിച്ച ട്രൈബല്‍ ബാന്‍ഡ്, ജുഗല്‍ബന്ദി,മാജിക് പ്രദര്‍ശനം തുടങ്ങിയ കലാപരിപാടികളും ഇതിന്റെ ഭാഗമായുണ്ട്.ചെറുവയല്‍ രാമന്റെ നേതൃത്വത്തില്‍ കബനി നദിക്കരയിലൂടെ നടത്തു ‘ഹെറിറ്റേജ് വാക്ക് ‘ ഡബ്യു എല്‍ എഫിന്റെ മുഖ്യ ആകര്‍ഷകങ്ങളാണ്. .മാവേലി മറ്റം, നെല്ല്, കബനി, ആഴി എിങ്ങനെ നാലു വേദികളിലായാണ് 3് ദിവസങ്ങളില്‍ പരിപാടികള്‍ നടക്കുക.നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

 

Leave A Reply

Your email address will not be published.

error: Content is protected !!