ഉപജില്ലാ സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 10 തുടങ്ങും
മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 10, 11, 12 തീയ്യതികളിലായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സംഘാടകര്‍.മേളയുടെ ഔപചാരിക ഉദ്ഘാടനം ഒ.ആര്‍.കേളു 11 ന് രാവിലെ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി അധ്യക്ഷയാവും.വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അഡ്വ: സിന്ധു സെബാസ്റ്റ്യന്‍, വിപിന്‍ വേണുഗോപാല്‍, പി.ടി.എ.പ്രസിഡന്റ് പി.പി. ബിനു, ടി.ആര്‍.ശശി, ജെറിന്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മാനന്തവാടി ഉപജില്ലയിലെ എല്‍.പി. തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള 2600 ല്‍ പരം കുട്ടികള്‍ മേളയില്‍ മാറ്റുരയ്ക്കും. ഒക്ടോബര്‍ 10 ന് മേളക്ക് തുടക്കം കുറിക്കും. 11 ന് രാവിലെ മേളയുടെ ഔപചാരിക ഉദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി അദ്ധ്യക്ഷത വഹിക്കും. 12 ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കെ.റഫീക്ക് മുഖ്യാതിഥിയായിരിക്കും. കൊവിഡിന് ശേഷം ആദ്യമായാണ് ജില്ലയില്‍ ഉപജില്ലാ കായിക മേള നടക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.