ലീസിന് കൊടുത്ത സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ അനധികൃത നിര്‍മ്മാണം
കാട്ടിക്കുളം ടൗണില്‍ തിരുനെല്ലി പഞ്ചായത്ത് അധികൃതര്‍ 11 മാസത്തേക്ക് ലീസിന് കൊടുത്ത സ്ഥലത്ത് സ്വകാര്യ വ്യക്തി മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി.1 ഒരു വര്‍ഷം മുന്‍മ്പാണ് സ്ഥലത്ത് സ്ഥിതി ചെയ്തിരുന്ന പഞ്ചായത്തിന്റെ പൊതു ജലവിതരണത്തിനുള്ളവാട്ടര്‍ ടാങ്ക് പൊളിച്ചു നീക്കിയത്. മാനദണ്ഡങ്ങള്‍ ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ചില പ്രദേശിക സി പി ഐ(എം) നേതാക്കള്‍ രംഗത്ത് വന്നത് ഇവരുടെ പ്രതിഷേധത്തിനോടുവില്‍ സ്ഥാപിച്ച കൊടി രാത്രിയോടെ അജ്ഞാതര്‍നീക്കം ചെയ്തു. ഇതിനു പിന്നാലെ കോടിപുന:സ്ഥാപിച്ച് പ്രതിക്ഷേധം ശക്തമാക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍.അനതികൃതമായ നിര്‍മ്മാണ പ്രവര്‍ത്തി ഉടന്‍ നിര്‍ത്തലാക്കിസ്ഥലം പൂര്‍വ്വസ്ഥിതിയില്‍ എത്രയും വേഗം പുന:ക്രമികരിക്കണമെന്ന് സി പി ഐ എം മുന്‍ ഏരിയ കമ്മറ്റി അംഗവുംലോക്കല്‍ സെക്രട്ടറിയുമായിരുന്ന ഐ.എസ് സ്റ്റീഫന്‍.നിര്‍മ്മാണ പ്രവൃത്തി നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍ സ്വകാര്യ വ്യക്തിക്ക് നിര്‍ദ്ദേശം നല്കിയതായും തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍ പറഞ്ഞു.