ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി

0

കൊവിഡ് മഹാമാരിക്ക് ശേഷം എത്തുന്ന ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും പുല്‍ക്കൂടും,ക്രിസ്തുമസ് ട്രീയും ഒരുക്കുന്ന തിരക്കിലാണ് ജനങ്ങള്‍.ക്രിസ്തുമസിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ തിരുപിറവിയെ വരവേല്‍ക്കുകയാണ് ജനങ്ങള്‍ ക്രിസ്തുമസ്
ആഘോഷത്തിന്റെ ഭാഗമായി പുല്‍ക്കൂട് ഒരുക്കിയും. ദേവാലയങ്ങള്‍ അലങ്കരിച്ചും ആഘോഷിക്കുകയാണ്.വിപണികള്‍ എല്ലാം സജീവം. ക്രിസ്തുമസ് തൊപ്പിയും,മുഖമൂടി വില്‍പ്പനയും തകൃതിയാണ്.

ക്രിസ്തുമസ്എത്തിയതോടെ ജില്ലയില്‍ കേക്ക് വിപണികള്‍ സജീവമായി. സാധാരണ ആവശ്യക്കാര്‍ ഏറെയുള്ള ക്രീം കേക്കുകളെ പിന്നിലാക്കി പ്ലം കേക്കുകള്‍ക്ക് വിപണി തകര്‍ക്കുകയാണ്.മാസങ്ങള്‍ക്കു മുന്‍പ് തന്നെ ക്രിസ്തുമസ് കേക്കിനായുള്ള പണികള്‍ പലയിടങ്ങളിലും ആരംഭിച്ചിരുന്നു.എന്നാല്‍ മാത്രമാണ് ക്രിസ്തുമസ് ആവുമ്പോള്‍ സ്വാദേറിയ കേക്ക് ആവശ്യക്കാര്‍ക്ക് നല്‍കാനാവുകൂ. അതിനായി ഡ്രൈ ഫ്രുട്‌സ് , ഡ്രൈ നട്‌സ്, ക്യാഷ്യു നട്ട്, വാള്‍ നട്ട്, ആപ്രികോട്ട്, ബ്ലാക്ക് ബെറി, ക്യാട് ബറി എന്നിവ റം, ബ്രാണ്ടി , വിസ്‌കി, വൈന്‍, എന്നിവ ചേര്‍ത്ത് കുഴച്ച് 45 ദിവസം അടച്ചു സുക്ഷിച്ചാണ് കേക്ക് നിര്‍മ്മിക്കുന്നത്. 30 ദിവസം കഴിയുബോള്‍ കുറച്ച് ലിക്കര്‍ ചേര്‍ത്ത് പാകപെടുത്തും. അങ്ങനെ പാകപ്പെടുത്തി ഉണ്ടാക്കിയെടുത്ത ക്രിസ്തുമസ് കേക്കുകളാണ് ഇന്ന് വിപണിയില്‍ സജീവമായിരിക്കുന്നത്. പ്രധാനമായും നോര്‍മല്‍ പ്ലമ് , റിച്ച് പ്ലമ് എന്നിങ്ങനെ രണ്ടു തരത്തിലുള്ള കേക്കുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. റിച്ച് പ്ലമ് കേക്കില്‍ ഡ്രൈ ഫ്രൂട്ട്‌സിന്റെയും ഡ്രൈ നട്ട്‌സിന്റെയും അളവ് കൂടുതലായിരിക്കും. അതിനാല്‍ തന്നെ ആവശ്യക്കാര്‍ കൂടുതലും റിച്ച് പ്ലം കേക്കിനാണ്. എന്ന് കരുതി നോര്‍മല്‍ പ്ലമ് കേക്കിനും ആവശ്യക്കാര്‍ ഒട്ടും കുറവല്ല.400 ഗ്രാം, 800 ഗ്രാം അളവുകള്‍ ഉള്ള കേക്കുകളാണ് കൂടുതലും വിപണിയില്‍ എത്തിയിട്ടുള്ളത്.

 

Leave A Reply

Your email address will not be published.

error: Content is protected !!