വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമം പ്രതിയെ കസ്റ്റഡിയിലെടുത്തപ്പോള്‍ കയ്യില്‍ കഞ്ചാവും

0

 

വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമം. മോഷണ കേസിലും പ്രതി.പ്രതിയെ കസ്റ്റഡിയിലെടുത്തപ്പോള്‍ കയ്യില്‍ കഞ്ചാവും. അറസ്റ്റിലായത് കായകൊടി സ്വദേശി റാഷിദ് അബ്ദുളള .

മാനന്തവാടി സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച ശേഷം ക്ലബ് കുന്നിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വാടക വീട്ടില്‍ അതിക്രമിച്ച് കടന്ന് 12000 രൂപ മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതിയെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി റാഷിദ് അബ്ദുള്ള (35) യാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.ഇയാള്‍ നിരവധി പോക്‌സോ,ക്രിമിനല്‍ കേസുകളിലെ പ്രതികൂടിയാണ്.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും പ്രതി പിടിയിലാകുകയായിരുന്നു. പിടിയിലായ സമയം പ്രതിയില്‍ നിന്നും ആറ് ഗ്രാമോളം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും, മോഷണകുറ്റത്തിനും, എന്‍ ഡി പിഎസ് നിയമ പ്രകാരവും 3 കേസുകളെടുത്തു. ഇയ്യാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 2 പോക്‌സോയടക്കം പതിമൂന്നു കേസുകളോളമുണ്ട്. ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

കഴിഞ്ഞ രാവിലെ ഒമ്പത് മണിയോടെയാണ് വിദ്യാര്‍ത്ഥിയെ ഇയ്യാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചത്. മറ്റ് ചില കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടി നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് വാടക റൂമില്‍ മോഷണം നടന്ന പരാതി ലഭിക്കുന്നത്. അവിടെ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ രണ്ടിന്റേയും പിന്നില്‍ ഒരാളാണെന്ന് പോലീസിന് വ്യക്തമായി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചും, ലോഡ്ജുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപിച്ചു. ഇതിനെ തുടര്‍ന്ന് മാനന്തവാടി എരുമത്തെരുവിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും പ്രതി പിടിയിലാകുകയായിരുന്നു. ഇവിടെ വെച്ച് പരിശോധിച്ചപ്പോഴാണ് പ്രതിയില്‍ നിന്നും കഞ്ചാവും കണ്ടെത്തിയത്.
ഡിവൈഎസ്പി എ.പി ചന്ദ്രന്റെ നിര്‍ദ്ദേശാനുസരണം സി.ഐ അബ്ദുള്‍ കരീമിന്റെ മേല്‍നോട്ടത്തില്‍ എസ് ഐ മാരായ സോബിന്‍, നൗഷാദ്, സാബു, എ എസ് ഐമാരായ മെര്‍വിന്‍, സജി, എസ്.സി.പി.ഒമാരായ രാംസണ്‍, ഇബ്രാഹിം, സുശാന്ത്, സെബാസ്റ്റ്യന്‍, അനൂപ്, സി പി ഒ മാരായ കൃഷ്ണപ്രസാദ്, ഷാലിന്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്. പ്രതിയില്‍ നിന്നും മോഷ്ടിച്ച തുകയില്‍ അവശേഷിച്ച പതിനായിരത്തോളം രൂപയും തൊണ്ടിയായി കണ്ടെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!