സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും പ്രസിദ്ധീകരിച്ചു.

0

സീറോ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും പ്രസിദ്ധീകരിച്ച് സര്‍ക്കാര്‍. 2021ല്‍ കേന്ദ്രത്തിന് സംസ്ഥാനം നല്‍കിയ റിപ്പോര്‍ട്ട് ആണ് പ്രസിദ്ധീകരിച്ചത്.സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ റിപ്പോര്‍ട്ട് ലഭ്യമാണ്.റിപ്പോര്‍ട്ട് മാനദണ്ഡമാക്കി വേണം ജനങ്ങള്‍ പരാതി നല്‍കാന്‍.ജനവാസ മേഖലകളെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.22 സംരക്ഷിത വന മേഖലക്ക് ചുറ്റും ഉള്ള ഭൂപടം ആണിത്.ഭൂപടത്തില്‍ താമസ സ്ഥലം വയലറ്റ് നിറത്തില്‍ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരിസ്ഥിതിലോല മേഖലക്ക് പിങ്ക് നിറം.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നീല നിറവും നല്‍കിയിട്ടുണ്ട്. ബഫര്‍സോണ്‍ വിഷയത്തില്‍ പരാതികളും ആശങ്കകളും അറിയിക്കാന്‍ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍ ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഭൂപടം പ്രസിദ്ധീകരിച്ചത് .വിട്ടുപോയ നിര്‍മിതികള്‍ കൂട്ടിച്ചേര്‍ക്കാനും നിര്‍ദേശം ഉണ്ട്.

പഞ്ചായത്ത് തലത്തില്‍ സര്‍വകക്ഷി യോഗങ്ങള്‍ വിളിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് .പഞ്ചായത്തില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങണം. വാര്‍ഡ് തലത്തില്‍ പരിശോധന നടത്തണം. പരിശോധന നടത്തേണ്ടത് വാര്‍ഡ് അംഗം,വില്ലേജ് ഓഫിസര്‍,വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ചേര്‍ന്നാകണം. നടപടികള്‍ വേഗത്തിലാക്കാനും പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!