പാവപ്പെട്ടവര്‍ക്ക് പ്രതിമാസം അഞ്ച് കിലോ ധാന്യം നല്‍കുന്ന കേന്ദ്ര പദ്ധതി കാലാവധി ദീര്‍ഘിപ്പിയ്ക്കും

0

പാവപ്പെട്ടവര്‍ക്ക് പ്രതിമാസം അഞ്ച് കിലോ ധാന്യം വീതം സൗജന്യമായി നല്‍കുന്ന കേന്ദ്ര പദ്ധതിയുടെ കാലാവധി വീണ്ടും ദീര്‍ഘിപ്പിയ്ക്കും. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന ആണ് (പി.എം.ജി.കെ.വൈ) മൂന്നു മാസത്തേക്കു കൂടി നീട്ടുക.
നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടക്കം വരുന്ന സാഹചര്യത്തില്‍ പദ്ധതി അവസാനിച്ചാല്‍ തിരിച്ചടിയാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തിരുമാനം. കേന്ദ്ര ഭക്ഷ്യ വകുപ്പ് ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് ലഭ്യമാകുന്ന വിവരം.
കേന്ദ്ര പൂളില്‍ 159 ലക്ഷം ടണ്‍ ഗോതമ്പുള്ളത് അനുകൂല ഘടകമായി കണക്കാക്കി ധാന്യം നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തിരുമാനം. പദ്ധതി മാര്‍ച്ച് വരെ നീട്ടാന്‍ 68 ലക്ഷം ടണ്‍ ഭക്ഷ്യ ധാന്യമാണ് വേണ്ടിവരുക. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പദ്ധതി പ്രകാരം അരിയാണ് നല്‍കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനങ്ങല്‍ക്ക് ഗോതമ്പ് ആണ് വിതരണം ചെയ്യാറ്.

 

Leave A Reply

Your email address will not be published.

error: Content is protected !!