ജെ സി ഐയുടെ രണ്ടാമത്ലോം വിസിറ്റിന്റെ ഭാഗമായി നാഷണല്‍ വൈസ് പ്രസിഡന്റ് പി.പി.പി പെന്‍ രാജ് വയനാട് ജില്ലയിലെ 6 ചാപ്റ്ററുകളില്‍ സന്ദര്‍ശനം നടത്തി. വിവിധ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.നടവയല്‍ എവര്‍ഗ്രീന്‍ വില്ലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജെ.സി.ഐയുടെ 6 ചാപ്റ്ററുകളില്‍ നിന്നായി ഭാരവാഹികള്‍ പങ്കെടുത്തു.വയനാട് ജില്ലയില്‍ നടത്തുന്ന പല പ്രൊജക്റ്റ് കളുടേയും ഉദ്ഘാടനവും നടത്തി. ജില്ലയിലെ മുഴുവന്‍ ലോമുകള്‍ ഉള്‍പ്പെടുത്തി കൂട്ടായ്മയിലൂടെ മീനങ്ങാടിയില്‍ ഒരു പാവപ്പെട്ട വിധവയ്ക്ക് വീട് വെക്കുവാന്‍ ആവശ്യമായ സ്ഥലം മേടിച്ചു നല്‍കുന്നതിന്റെ എഗ്രിമെന്റ്് മീനങ്ങാടി ജെ.സി.ഐയുടെ മുന്‍ പ്രസിഡന്റ് സനോജ് കുമാറിന് നല്‍കി.
നാഷണല്‍ വൈസ് പ്രസിഡന്റ് പെന്‍രാജ് നിര്‍വഹിച്ചു സോണ്‍ പ്രസിഡന്റ് ജെ.സി ഐ ഷമീര്‍ മുഖ്യപ്രഭാഷണം നടത്തി നടവയല്‍ ചാപ്റ്റര്‍ പ്രസിഡന്റ്, ഇ വി സജി അദ്ധ്യക്ഷത വഹിച്ചു.ഷംസുദ്ദീന്‍ , സാജന്‍ , സതീഷ് എന്നീ പ്രസിഡന്റ്റ്മാര്‍ പങ്കെടുത്ത ചടങ്ങില്‍ നിജില്‍, നാരായണന്‍ , ജോബിന്‍ ബാബു , സാലി ബേക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.