വയനാട്ടിലെ വന്യമൃഗശല്യം സംസ്ഥാനസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് എ വി ജയരാഘവന്‍

0

കേന്ദ്ര സര്‍ക്കാരിന്റെ പരിപൂര്‍ണ പിന്തുണയുണ്ടെങ്കില്‍ മാത്രമേ വയനാട് നേരിടുന്ന അതിരൂക്ഷമായ വന്യമൃഗ ആക്രമണവും ഭീഷണിയും തടയാനാകൂ എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബഹുജനസംഘടന ഐക്യവേദി കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് ജില്ലകളില്‍ നിന്നും വ്യത്യസ്തമായി വയനാട്ടില്‍ 60 ശതമാനവും വനമാണ്. അതിനാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം. വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ജില്ലയുടെ പ്രത്യേക ഭൂമി ശാസ്ത്ര സവിശേഷതകള്‍ പരിഗണിച്ച് ശാസ്ത്രീയ പ്രതിരോധ മാര്‍ഗങ്ങളാണ് അവലംബിക്കേണ്ടത്. ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ അടയാളപ്പെടുത്തി കാടും നാടും പ്രത്യേകം വേര്‍തിരിക്കണം. വന്യമൃഗങ്ങളുടെ അക്രമം ഉണ്ടായാല്‍ പെട്ടെന്ന് ഇടപെട്ട് പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണം. ഇതിനായി പ്രത്യേക ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നയം രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!