സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് നല്‍കണം: മനുഷ്യാവകാശ സംരക്ഷണ മിഷന്‍

0

മാനന്തവാടി: വില്ലേജ് ഓഫീസുകളില്‍ നിന്നും അത്യാവശ്യഘട്ടങ്ങളില്‍ നികുതി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് നല്‍കണമെന്ന് മനുഷ്യാവകാശ സംരക്ഷണ മിഷന്‍( എച്ച് ആര്‍ പി എം) വയനാട് ജില്ലാ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാനന്തവാടി കെ എസ് ആര്‍ ടി സി ബസ് ഡിപ്പോയില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ക്കുള്ള റിസര്‍വേഷന്‍ കൌണ്ടര്‍ ആരംഭിക്കുക, ജനസാന്ദ്രതയുള്ള ബസ് സ്റ്റോപ്പുകളില്‍ ശൌചാലയങ്ങള്‍ നിര്‍മ്മിക്കുക, പണി പാതിവഴിയില്‍ നിര്‍ത്തിയ ആദിവാസി ഭവനനിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുക, തലപ്പുഴ, ബോയ്സ് ടൌണ്‍ മേഖലയില്‍ 1950 മുതല്‍ ഗ്ലെന്‍ലെവന്‍ എസ്റ്റേറ്റില്‍ നിന്നുള്ള ഭൂമി മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ആധാര൦ രജിസ്റ്റര്‍ ചെയ്തതും, പേര്യ വില്ലേജില്‍ നികുതി അടച്ച് കൈവശം വെച്ചതുമായ ഭൂമി മിച്ചഭൂമിയില്‍ ഉള്‍പ്പെടുത്തി വീണ്ടും 7ഇ പ്രകാരം പട്ടയം കൊടുക്കുവാനുള്ള ഗവണ്മെന്‍റ് തീരുമാനം പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. എല്ലാവര്‍ക്കും തുല്യനീതിയും, തുല്യ അവസരവും എന്ന ലക്ഷ്യത്തോടെ പ്രവത്തിക്കുന്ന മനുഷ്യാവകാശ സംരക്ഷണ മിഷന്‍ ജില്ലയില്‍ മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ താലൂക്ക്തല കമ്മിറ്റികളും, ചില പഞ്ചായത്ത്തല കമ്മിറ്റികളും പ്രവര്‍ത്തനം ആരംഭിച്ചതായും പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പ്രസിഡന്‍റ് പി ജെ ജോണ്‍, സെക്രട്ടറി ജോസഫ് അമ്പാട്ട്, ഗോപാലകൃഷ്ണന്‍, കുഞ്ഞുമോന്‍ ജോസഫ്, പി തോമസ്‌ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!