Sign in
Sign in
Recover your password.
A password will be e-mailed to you.
സദ്ഭാവനദിനം ആചരിച്ചു
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വദിനം സദ്ഭാവനദിനമായി ആചരിച്ചു. ബത്തേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഭവനില്‍ നടന്ന ചടങ്ങില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. പരിപാടിക്ക് മണ്ഡലം…
പ്രവാസി സംഘം കണ്‍വെന്‍ഷന്‍ നടന്നു
കേരളാ പ്രവാസി സംഘം മൂപ്പൈനാട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ മേലെ അരപ്പറ്റ മദ്രസ്സ ഹാളില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി.അബു ഉദ്ഘാടനം ചെയ്തു.ക്വാജ ഹുസൈന്‍ അദ്ധ്യക്ഷത വഹിച്ചുകെ.ടി.അലി, കെ.കെ നാണു, റഷീദ് കരിയാടന്‍, ബഷീര്‍, അയൂബ് കടല്‍മാട്,…
ഇന്‍ഷൂറന്‍സ് തുക കൈമാറി
ഫിനാന്‍ഷ്യല്‍ ലിറ്ററസി ക്യാമ്പ് ജില്ലാതല ഉദ്ഘാടനവും ജീവന്‍ ജ്യോതി ബീമായോജന ഇന്‍ഷൂറന്‍സ് തുക കൈമാറല്‍ ചടങ്ങും മക്കിയാട് നടന്നു. പരിപാടി തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എ ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സലോമി ഫ്രാന്‍സിസ്…
പരാതി അദാലത്ത് സംഘടിപ്പിച്ചു
വയനാട് ജില്ലാ പോലീസിന്റെയും പുല്‍പ്പള്ളി ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തില്‍ ദാസനക്കര ഫോറസ്റ്റ് വയല്‍ കോളനിയില്‍ പരാതി അദാലത്ത് സംഘടിപ്പിച്ചു. മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യ പരിപാടി ഉദ്ഘാടനം ചെയ്തു. പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത്…
ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികാഘോഷം; നവംബര്‍ 10ന് കല്‍പ്പറ്റയില്‍
ജില്ലയില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം വിപുലമായി സംഘടിപ്പിക്കും. നവംബര്‍ 10ന് കല്‍പ്പറ്റ പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതു സമ്മേളനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സി.കെ…
വാര്‍ഷിക പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ 2018-19 വര്‍ഷത്തെ വിവിധ പദ്ധതികള്‍ക്ക് തുടക്കമായി. വാവച്ചി റോഡ് പ്രവൃത്തി, പുളിക്കല്‍ക്കുന്ന് നവീകരിച്ച ജലനിധി പദ്ധതി എന്നിവയുടെ ഉദ്ഘാടനം കണിയാമ്പറ്റ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ.എം…
ഗോത്രകലാകാരന്‍മാര്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു
വാദ്യോപകരണങ്ങളുടെ കുറവുകാരണം ബുദ്ധിമുട്ടിയിരുന്ന ഗോത്ര താളം പട്ടികവര്‍ഗ്ഗ കലാസംഘത്തിന് ജില്ലാ ഭരണകൂടത്തിന്റെ കൈത്താങ്ങ്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ 2017-18 വര്‍ഷത്തെ പ്രത്യേക കേന്ദ്ര ധന സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി…
സുഗന്ധഗിരിയിലെ കൈവശ പ്രശ്‌നങ്ങള്‍; 89 പരാതികള്‍ തീര്‍പ്പാക്കി
വൈത്തിരി താലൂക്കിലെ സുഗന്ധഗിരി പ്രദേശത്തെ കൈവശക്കാരുടെ 112 പരാതികളില്‍ 89 എണ്ണം തീര്‍പ്പാക്കി. ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാറിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് നടന്ന ജനസമ്പര്‍ക്ക പരിപാടിയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. അവശേഷിക്കുന്ന…
ഇരുളത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു
ഇരുളത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു. അമ്പലവയല്‍ ചിറക്കല്‍ വീട്ടില്‍ വിഷ്ണുശ്രീ റാം (20) ആണ് മരണപ്പെട്ടത്. സ്വകാര്യ ബസ്സും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചാണ് അപകടം. ഗുരുതര പരിക്കേറ്റ വടുവഞ്ചാല്‍ മുതുകാട്ടില്‍ അസുലു(8) നെ കോഴിക്കോട്…
അഴിമതി ഭരണം അവസാനിപ്പിക്കുക: യൂത്ത് ലീഗ്
ബത്തേരി നഗരസഭയിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാതെ കേടുപാടുകളൊന്നുമില്ലാത്ത സ്വതന്ത്ര മൈതാനി പൊളിച്ചുമാറ്റിയ നടപടിക്കെതിരേ യൂത്ത് ലീഗ് പ്രതിഷേധ സംഗമം നടത്തി. മുനിസിപ്പല്‍ ഭരണസമിതിയുടെ അഴിമതി ഭരണം അവസാനിപ്പിക്കുക, സ്വതന്ത്ര മൈതാനിയുടെ…