വയനാട് ജില്ലാ പോലീസിന്റെയും പുല്‍പ്പള്ളി ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തില്‍ ദാസനക്കര ഫോറസ്റ്റ് വയല്‍ കോളനിയില്‍ പരാതി അദാലത്ത് സംഘടിപ്പിച്ചു. മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യ പരിപാടി ഉദ്ഘാടനം ചെയ്തു. പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കോളനി മൂപ്പന്‍ ബാബു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റോണി, വില്ലേജ് ഓഫീസര്‍ ടി.വി. പ്രകാശന്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍ ടി.ആര്‍ ബിനില്‍ കുമാര്‍, കെ.എസ്.ഇ.ബി സബ് എഞ്ചിനീയര്‍ അജേഷ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബാബു എം പ്രസാദ്, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചര്‍ പി.ശശികുമാര്‍, വാര്‍ഡ് മെമ്പര്‍ ജോളി നരിതൂക്കില്‍, പുല്‍പ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ റജീന കെ ജോസ് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ കോളനിയിലെ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു. എസ്.ഐ. എ മണികണ്ഠന്‍, എ.എസ്.ഐ. എം.കെ. സാജു, സി.പി.ഒ മാരായ ബിപിന്‍ സണ്ണി, ടി.എം. പ്രശാന്ത്, പ്രജീഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.