ഇന്‍ഷൂറന്‍സ് തുക കൈമാറി
ഫിനാന്‍ഷ്യല്‍ ലിറ്ററസി ക്യാമ്പ് ജില്ലാതല ഉദ്ഘാടനവും ജീവന്‍ ജ്യോതി ബീമായോജന ഇന്‍ഷൂറന്‍സ് തുക കൈമാറല്‍ ചടങ്ങും മക്കിയാട് നടന്നു. പരിപാടി തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എ ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സലോമി ഫ്രാന്‍സിസ് അധ്യക്ഷതവഹിച്ചു. വാര്‍ഡ് അംഗങ്ങളായ ഉഷ, മൈമൂന, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ വിനോദ്, നബാര്‍ഡ് ഡിസ്ട്രിക് ഡെവലപ്‌മെന്റ് മാനേജര്‍ ജിഷ, കേരള ഗ്രാമീണ്‍ബാങ്ക് റീജനല്‍ മാനേജര്‍ കെ.കെ പ്രസാദ്, ഗ്രാമീണ്‍ ബാങ്ക് മക്കിയാട് ബ്രാഞ്ച് മാനേജര്‍ അലക്‌സ് ഫിലിപ്പ്, ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ എം സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.