ജില്ലയില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികം വിപുലമായി സംഘടിപ്പിക്കും. നവംബര്‍ 10ന് കല്‍പ്പറ്റ പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതു സമ്മേളനം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഇതിനു മുന്നോടിയായി കല്‍പ്പറ്റ നഗരസഭാ പരിസരത്ത് നിന്നും വിളംബര ഘോഷയാത്രയും ഉണ്ടാകും. പൊതു ജനങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, ഗ്രന്ഥാശാല പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിനിരക്കും. പരിപാടിയുടെ നടത്തിപ്പിനായി ഉപസമിതികളെ തിരഞ്ഞെടുത്തു. പ്രോഗ്രാം കമ്മിറ്റി അദ്ധ്യക്ഷയായി കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ സനിത ജഗദീഷിനെയും കണ്‍വീനറായി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാധാകൃഷ്ണനെയും തിരഞ്ഞെടുത്തു. എക്‌സിബിഷന്‍ കമ്മിറ്റി ചെയര്‍മാനായി കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലര്‍ ടി.മണിയെയും, കണ്‍വീനറായി വി.ഹാരിസിനെയും തിരഞ്ഞെടുത്തു. സ്റ്റേജ് കമ്മിറ്റി ചെയര്‍മാനായി എ.ഡി.സി ജനറല്‍ പി.സി.മജീദിനെയും കണ്‍വീനറായി ശുചിത്വമിഷന്‍ അസി.കോര്‍ഡിനേറ്റര്‍ എ.കെ രാജേഷിനെയും തിരഞ്ഞെടുത്തു. നവംബര്‍ 10 മുതല്‍ 12 വരെ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റില്‍ ആര്‍ക്കിയോളജി, ആര്‍ക്കൈവ്‌സ് വകുപ്പ് എന്നിവരുടെ സഹകരണത്തോടെ ചരിത്ര പ്രദര്‍ശനം നടത്താനും തീരുമാനിച്ചു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, എ.ഡി.എം കെ. അജീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് എന്‍. സതീഷ്‌കുമാര്‍, ജനപ്രതിനിധികള്‍, ലൈബ്രററി കൗണ്‍സില്‍ ഭാരവാഹികള്‍, സര്‍വീസ് സംഘടനാ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.