വീട് പൊളിച്ചിട്ട് 5 മാസമായി സാറെ… കരാറുകാരന്‍ തിരിഞ്ഞു നോക്കുന്നില്ല; പരാതിയുമായി ആദിവാസി കുടുംബം

0

കണിയാമ്പറ്റ പഞ്ചായത്തിലെ കൊഴിഞ്ഞങ്ങാട് മിച്ചഭൂമി കോളനിയിലെ നാരായണിയും കുടുംബവുമാണ് കയറി കിടക്കാന്‍ വീടില്ലാതെ വലഞ്ഞിരിക്കുന്നത്. നിലവില്‍ ഉണ്ടായിരുന്ന വീട് താമസയോഗ്യമല്ലാത്തതിനാല്‍ പുതിയത് പണിയാനായാണ് വീട് പൊളിച്ചത്. എന്നാല്‍ നിര്‍മ്മാണം തറയിലൊതുങ്ങിയിരിക്കുകയാണ്. ഇതുവരെ കരാറുകാരന്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ഈ കുടുംബത്തിന്റെ പരാതി.

അമ്മയും നാല് മക്കളും അടങ്ങുന്ന കുടുബം ഇപ്പോള്‍ താമസിക്കുന്നത് പ്ലാസ്റ്റിക് ഷീറ്റ് മറച്ച കൂരയിലാണ്. നാരായണിയുടെ ഭര്‍ത്താവ് വര്‍ഷങ്ങല്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. നിലവില്‍ ഉള്ള വീടുകൂടി പൊളിച്ചു കളഞ്ഞതിനാല്‍ നാഥനില്ലാത്ത ഈ കുടുബത്തിന് അന്തിയുറങ്ങന്‍ ഇടമില്ലാതായി.

പഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതിയിലുള്‍പെടുത്തിയ ഈ വീട്് വരുന്ന മാര്‍ച്ച് മാസത്തില്‍ പണി പൂര്‍ത്തീകരിക്കുമെന്നായിരുന്നു കരാറുകാരന്‍ വ്യവസ്ഥ വച്ചിരുന്നത്. എന്നാലിപ്പോള്‍ വീടിന്റെ തറ പണി പോലും പൂര്‍ത്തിയാക്കാത്ത അവസ്ഥയിലാണ്. എത്രയും വേഗം തങ്ങള്‍ക്കും കുടുംബത്തിനും താമസിക്കാന്‍ അടച്ചുറപ്പുള്ള വീട് വേണമെന്നാണ് നാരായണയുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!