ലോറിയും ജീപ്പും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു സമീപം ലോറിയും ജീപ്പും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക് .പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭരണ ഘടന സാക്ഷരത ജനകീയവിദ്യാഭ്യാസ പരിപാടി മേഖലാ പരിശീലനം ആരംഭിച്ചു

കല്‍പ്പറ്റ: കേരള നിയമസഭയും,സംസ്ഥാന പൊതു വിദ്യാഭ്യാസവകുപ്പും സംസ്ഥാന സാക്ഷരതാമിഷനും സംയുക്തമായി നടത്തുന്ന ഭരണ ഘടന സാക്ഷരത ജനകീയവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരിബ്ലോക്ക് പരിധിയിലെ പഞ്ചായത്തിലെയും നഗരസഭയിലെയും…

ശബരിമല വിഷയത്തില്‍ ബിജെപിയുടേത് കപടഭക്തിയെന്ന് കെ മുരളീധരന്‍ എം.എല്‍.എ

കല്‍പ്പറ്റ ശബരിമല വിഷയത്തില്‍ ബിജെപി യുടെത് കപടഭക്തി ആണെന്ന് കെ.പി.സി.സി പ്രചരണവിഭാഗം തലവന്‍ കെ മുരളീധരന്‍ എം.എല്‍.എ മതത്തിന്റെ പേരിലും ജാതിയുടെ പേരിലും രാജ്യത്ത് സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ആസൂത്രണം ചെയ്യുകയാണ് ബി.ജെ.പി എന്നും മുരളീധരന്‍.…

സമാപന ദിനത്തില്‍ ടൗണ്‍ വൃത്തിയാക്കി എന്‍.എസ്.എസ് ടീം

ദേശീയപാത 766 കടന്നുപോകുന്ന മൂലങ്കാവ് ടൗണാണ് ബത്തേരി സെന്റമേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ശുചീകരിച്ചത്. മൂലങ്കാവ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച സപ്തദിന ക്യാമ്പിന്റെ സമാപന…

മുത്തങ്ങ ഭൂസമരം മൂന്നാംഘട്ട ഭൂവിതരണം നാളെ

മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള മൂന്നാം ഘട്ട ഭൂവിതരണം നാളെ.93 കുടുംബങ്ങള്‍ക്കാണ് നാളെ കൈവശവകാശ രേഖ നല്‍കുക. മുത്തങ്ങ ഭൂസമരത്തില്‍ ഉള്‍പ്പെട്ട് ആദ്യഘട്ട സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 283 കുടുംബങ്ങളില്‍ ഇനി ഭൂമി…

ആദിവാസി വിദ്യാര്‍ത്ഥി യൂണിയന്‍ രൂപീകരിച്ചു

ആദിവാസി വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും, അവര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും, ഉന്നമനത്തിനും വേണ്ടി ആദിവാസി വികസന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആദിവാസി വിദ്യാര്‍ത്ഥി യൂണിയന്‍ രൂപീകരിച്ചതായി ഭാരവാഹികള്‍…

നിര്‍ദ്ധന കുടുംബത്തിന് വീട് വെച്ച് നല്‍കും ബെഫി

ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ പ്രളയ ദുരിതത്തില്‍പ്പെട്ട നിര്‍ദ്ധന കുടുംബത്തിന് വീട് വെച്ച് നല്‍കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുട്ടില്‍ പഞ്ചായത്തിലെ താഴെ…

54 പവനോളം കവര്‍ന്ന മോഷ്ടാവിനെ കണ്ടെത്താനാവാതെ പോലീസ്

പടിഞ്ഞാറത്തറ: പത്ത് ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി മാസങ്ങള്‍ പിന്നിട്ടിട്ടും മോഷ്ടാവിനെ കണ്ടെത്താനാകാതെ പോലീസ്. പീച്ചംകോട് കെല്ലൂര്‍ പ്രദേശത്തെ രണ്ട് വീടുകളില്‍ നടത്തിയ മോഷണക്കേസുകളിലാണ് പ്രതികളെ കണ്ടെത്താന്‍ പോലീസിന്…

കൃഷിയെ അറിയാന്‍ പാടത്തിറങ്ങി ബാലകൈരളി സംഘം

നെല്ലിനെയും വയലിനെയും അറിയുവാന്‍ വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയിലെ ബാലകൈരളി സംഘത്തില്‍പ്പെട്ട കുട്ടികള്‍ പാടത്തിറങ്ങി. വെള്ളമുണ്ട മാനംഞ്ചിറ പാടശേഖരത്തിലാണ് കുട്ടികള്‍ കൃഷിയെ മനസ്സിലാക്കാന്‍ രാവിലെ എത്തിയത്. നെല്‍ കര്‍ഷകരുമായി അനുഭവങ്ങള്‍…

ലഹരി മരുന്ന് കേസ്സില്‍ വര്‍ദ്ധന; ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 107 കേസ്സുകള്‍

ബത്തേരി എക്സൈസ് റേഞ്ചില്‍ ലഹരി മരുന്നുമായി ബന്ധപെട്ട് ഈ വര്‍ഷം എടുത്തത് 107 കേസുകള്‍. 2017 നേക്കാള്‍ 35 ലഹരിമരന്നു കേസുകളാണ് ഈ വര്‍ഷം കൂടിയത്. അതേസമയം അബ്കാരി കേസ്സുകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായ കുറുവുമാണ്.…
error: Content is protected !!